വീഡിയോ ബഫറിംഗ് മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കും

ഇന്നത്തെ യുവ തലമുറ ഒരു ദിവസത്തിന്റെ ഏറിയ പങ്കും ജീവിക്കുന്നത് ഇന്റര്‍നെറ്റ്‌ ലോകത്ത് തന്നെയാണ്. സ്വന്തം ജീവിതം ഓണ്‍ലൈനില്‍ ചിലവഴിക്കുന്നവര്‍ക്ക്...

വീഡിയോ ബഫറിംഗ് മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കും

buffering

ഇന്നത്തെ യുവ തലമുറ ഒരു ദിവസത്തിന്റെ ഏറിയ പങ്കും ജീവിക്കുന്നത് ഇന്റര്‍നെറ്റ്‌ ലോകത്ത് തന്നെയാണ്. സ്വന്തം ജീവിതം ഓണ്‍ലൈനില്‍ ചിലവഴിക്കുന്നവര്‍ക്ക് കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയെന്ന്‍ പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

മൊബൈലില്‍ ഇയര്‍ഫോണും ഘടിപ്പിച്ച് ഓണ്‍ലൈന്‍ വീഡിയോകള്‍ കാണുന്ന ഏറെപ്പേര്‍ ഇന്ന് ഒരു സാധാരണ കാഴ്ചയാണ്. ഓണ്‍ലൈനിലെ ഈ വീഡിയോ കാഴ്ച ചില പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്.


ഇന്റര്‍നെറ്റ് സ്പീഡ് കുറഞ്ഞ സ്ഥലങ്ങളില്‍ നിന്നും വീഡിയോ ബഫറിംഗ് വലിയ മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഒരു പ്രേത പടം കാണുന്ന സമയത്ത് ഉണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം ഇന്റര്‍നെറ്റിന്റെ സ്പീഡ് കുറവ് നിങ്ങളിലുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏറിക്സണ്‍ ആണ് ഇത്തരത്തില്‍ ഒരു പഠനം നടത്തിയത്.

വീഡിയോ ബഫറിംഗ് നിങ്ങളുടെ ഹൃദയമിടിപ്പ് 38 ശതമാനം വരെ വര്‍ദ്ധിപ്പിക്കും എന്നാണ് പഠനം പറയുന്നത്. ലോകത്ത് ആകമാനം മൊബൈലില്‍ ഓണ്‍ലൈന്‍ വീഡിയോ കാണുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷം 64 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട് എന്ന് പഠനം പറയുന്നു.