'വേട്ട' ഫെബ്രുവരി 26ന് തീയറ്ററുകളില്‍

മഞ്ജു വാര്യര്‍ നായികാവേഷത്തിലെത്തുന്ന  പുതിയ ചിത്രം 'വേട്ട' ഫെബ്രുവരി 26ന് തീയറ്ററുകളില്‍ എത്തും. ട്രാഫിക്, മിലി എന്നീ ചിത്രങ്ങളുടെ സംവിധായകനായ...

vettaമഞ്ജു വാര്യര്‍ നായികാവേഷത്തിലെത്തുന്ന  പുതിയ ചിത്രം 'വേട്ട' ഫെബ്രുവരി 26ന് തീയറ്ററുകളില്‍ എത്തും. ട്രാഫിക്, മിലി എന്നീ ചിത്രങ്ങളുടെ സംവിധായകനായ രാജേഷ്‌ പിള്ളയാണ് വേട്ടയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. മഞ്ജു വാര്യര്‍ ആദ്യമായി പോലീസ് വേഷത്തില്‍ എത്തുന്നു എന്നതാണ് വേട്ടയുടെ സവിശേഷത. ശ്രീബാല ഐ.പി.എസ് എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്‌. ചിത്രത്തിന്‍റെ റിലീസ് ഡേറ്റിനെ സംബന്ധിച്ചു നിരവധി അഭ്യുഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഒടുവില്‍ ഫെബ്രുവരി 26ന് റിലീസാകും എന്ന് സംവിധായകന്‍ രാജേഷ്‌ പിള്ള ഔദ്യോഗികമായി അറിയിക്കുകയുണ്ടായി.

അരുണ്‍ ലാല്‍  രാമചന്ദ്രനാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഒരു സൈക്കോ ത്രില്ലര്‍ ആയ വേട്ടയില്‍ മഞ്ജുവിനെക്കൂടാതെ  ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍, കാതല്‍ സന്ധ്യ എന്നിവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു.