'2 കണ്‍ട്രീസ്‌' തെലുങ്ക് റീമേക്കില്‍ വെങ്കടേഷ്

ഷാഫിയുടെ സംവിധാനത്തില്‍ ദിലീപും മംമ്തയും പ്രധാനവേഷത്തിലെത്തിയ ഹിറ്റ്‌ ചിത്രം '2 കണ്‍ട്രീസ്' തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. തെലുങ്ക്...

venkatesh

ഷാഫിയുടെ സംവിധാനത്തില്‍ ദിലീപും മംമ്തയും പ്രധാനവേഷത്തിലെത്തിയ ഹിറ്റ്‌ ചിത്രം '2 കണ്‍ട്രീസ്' തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ വെങ്കടേഷാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ചിത്രത്തിലെ മറ്റു അഭിനേതാക്കളെ പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമല്ല.

ഇതിനുമുന്‍പും പല തെന്നിന്ത്യന്‍ റീമേക്ക് ചിത്രങ്ങളിലും വെങ്കടേഷ് നായകനായി എത്തിയിട്ടുണ്ട്. സൂര്യയുടെ 'കാക്ക കാക്ക'യുടെ റീമേക്കായ 'ഘര്‍ഷാന', 'ദൃശ്യ'ത്തിന്‍റെ തെലുങ്ക് റീമേക്ക് തുടങ്ങിയവയാണ് വെങ്കടേഷ് നായകനായ ചില പ്രധാന റീമേക്ക് ചിത്രങ്ങള്‍.


പ്രമുഖ നിര്‍മ്മാതാവായ ബന്ദ്ല ഗണേഷ് ആണ് '2 കണ്‍ട്രീസിന്‍റെ' തെലുങ്ക് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തില്‍ കഥയുമായി അദ്ദേഹം വെങ്കടേഷിനെ സമീപിച്ചെന്നും വെങ്കടേഷ് സമ്മതം മൂളിയെന്നുമാണ് ചില തെലുങ്ക് മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്.

ഇമിഗ്രേഷന്‍ പ്രശ്നങ്ങള്‍ നേരിടുന്ന ഒരു വ്യക്തിയുടെ കഥയുമായി എത്തിയ '2 കണ്‍ട്രീസ്‌' 2016ലെ ആദ്യ ബോക്സ്ഓഫീസ് ഹിറ്റുകളില്‍ ഒന്നായിരുന്നു. 'മൈ ബോസ്സി'ലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന ഹാസ്യജോഡിയായി മാറിയ ദിലീപും- മംമ്തയും ഒരിടവേളക്ക് ശേഷം ഒന്നിച്ചെത്തിയപ്പോള്‍ പ്രേക്ഷകരും ചിത്രം രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചു.