ബിജെപിയുമായി ചേര്‍ന്ന് മുന്നണിയായി മത്സരിക്കില്ലെന്ന് ബിഡിജെഎസ്

ആലപ്പുഴ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ചേര്‍ന്ന് മുന്നണിയായി മത്സരിക്കില്ലെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. മാത്രമല്ല, താനോ തന്‍റെ മകന്...

ബിജെപിയുമായി ചേര്‍ന്ന് മുന്നണിയായി മത്സരിക്കില്ലെന്ന് ബിഡിജെഎസ്

kummanam-vellappally copyആലപ്പുഴ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ചേര്‍ന്ന് മുന്നണിയായി മത്സരിക്കില്ലെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. മാത്രമല്ല, താനോ തന്‍റെ മകന്‍ തുഷാറോ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും അദ്ധേഹം പറഞ്ഞു.

തര്‍ക്കങ്ങളില്‍ നീക്കുപോക്കുണ്ടാക്കി മികച്ച പ്രകടനം കാഴ്ചവെക്കാനാകുന്ന ഇരുപതില്‍ കുറയാത്ത സീറ്റുകളില്‍ മല്‍സരിക്കാനുള്ള തന്ത്രമാണ് ബി‍ഡിജെഎസ് ആവിഷ്കരിക്കുന്നത്. ബിജെപിയുമായി ചേര്‍ന്ന് ബിഡിജെഎസ് മല്‍സര രംഗത്തേക്ക് ഇറങ്ങുന്നത് ഇരുമുന്നണികള്‍ക്കും ഒരു പോലെ ആശങ്കയ്ക്ക് വഴിയൊരുക്കും.


തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ബിഡിജെഎസ് ഇതിനകം സജീവമാക്കിക്കഴിഞ്ഞു. മുഴുവന്‍ മണ്ഡലങ്ങളിലും അംഗത്വ പ്രവര്‍ത്തനം സജീവമാക്കുകയാണിപ്പോള്‍. പക്ഷേ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ചേര്‍ന്ന് മുന്നണിയായി മല്‍സരിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഘടകകക്ഷിയാവണമെങ്കില്‍ ചില ഉപാധികള്‍ വേണമെന്ന് വെള്ളാപ്പള്ളി നടേശന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു.

ഇരുപത് സീറ്റിലെങ്കിലും ബിഡിജെഎസ് മല്‍സരിക്കുമെന്ന കാര്യം ഉറപ്പാകുമ്പോഴും അവ ഏതൊക്കെ സീറ്റാകുമെന്നത് ഉറപ്പായിട്ടില്ല.  ബിഡിജെഎസിനെ മുന്നണിയുടെ ഭാഗമാക്കാന്‍ തന്നെയാണ് അര്‍എസ്എസിന്‍റെയും ബിജെപി നേതൃത്വത്തിന്‍റെയും ശ്രമം. ഇത് സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകും.

Read More >>