വള്ളിയും പുള്ളിയും വിഷുവിനു തീയറ്ററുകളില്‍

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന വള്ളിയും തെറ്റി പുള്ളിയും തെറ്റി വിഷുറിലീസിന് ഒരുങ്ങുന്നു. വാലന്‍ന്റൈന്‍സ് ദിനത്തില്‍ കുഞ്ചാക്കോ ബോബന്‍ തന്നെയാണ്...

വള്ളിയും പുള്ളിയും വിഷുവിനു തീയറ്ററുകളില്‍

kunchaakko

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന വള്ളിയും തെറ്റി പുള്ളിയും തെറ്റി വിഷുറിലീസിന് ഒരുങ്ങുന്നു. വാലന്‍ന്റൈന്‍സ് ദിനത്തില്‍ കുഞ്ചാക്കോ ബോബന്‍ തന്നെയാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്‍റെ റിലീസ് തീയതി ആരാധകരോട് വ്യക്തമാക്കിയത്.ചിത്രത്തിന്‍റെ പോസ്റ്ററുകള്‍ ഇതിനോടകം തന്നെ ജനശ്രദ്ധയാകര്ഷിച്ചുകഴിഞ്ഞു.

മാളൂട്ടി എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മൊത്തം കണ്ണിലുണ്ണിയായി തീര്‍ന്ന ശ്യാമിലി നായികയായി എത്തുന്നു  എന്നതാണ് ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത.ഇതിനോടകം തന്നെ ഒരു തെലുങ്ക് ചിത്രത്തിലും ഒരു തമിഴ് ചിത്രത്തിലും അഭിനയിച്ചുകഴിഞ്ഞ  ശ്യാമിലി നായികയായി അരങ്ങേറുന്ന ആദ്യ മലയാള ചിത്രമാകും വള്ളിയും തെറ്റി പുള്ളിയും തെറ്റി. ഒരു ഗ്രാമത്തില്‍ ജീവിക്കുന്ന തികച്ചും സാധാരണക്കാരനായ ഒരാളുടെ പ്രണയകഥയാണ്‌ ചിത്രത്തിന്‍റെ പ്രമേയം.