യു.എസ്.പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു.

യു.എസ് പ്രസിഡണ്ട്‌ തിരഞ്ഞെടുപ്പിന്നുള്ള സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ഡെമോക്രാറ്റ് റിപബ്ലിക്കന്‍ പാര്‍ട്ടികളുടെ കോക്കസ് യോഗങ്ങള്‍ക്ക് ഫെബ്രുവരി ഒന്നിന്...

യു.എസ്.പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു.

Main

യു.എസ് പ്രസിഡണ്ട്‌ തിരഞ്ഞെടുപ്പിന്നുള്ള സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ഡെമോക്രാറ്റ് റിപബ്ലിക്കന്‍ പാര്‍ട്ടികളുടെ കോക്കസ് യോഗങ്ങള്‍ക്ക് ഫെബ്രുവരി ഒന്നിന് തുടക്കം കുറിക്കുന്നു.

സ്ഥാനര്‍തിത്വം ആഗ്രഹിക്കുന്ന ആളുകള്‍ സ്വന്തം ആശയങ്ങളും, കാഴ്ചപാടുകളും അവതരിപ്പിച്ചു പ്രചാരണം നടത്തുന്നത് ആണ് പ്രൈമറിയും, കോക്കസും.പാര്‍ട്ടി അണികള്‍ സ്ഥാനാര്‍ഥിയാകാന്‍ യോഗ്യരായവരെ വിലയിരുത്തി കണ്ടെത്തും.

അയോവ സ്റ്റേറ്റിലാണ് ആദ്യ കോക്കസ് നടക്കുക.


അമേരിക്കന്‍ പ്രസിടെന്റായി മത്സരിക്കുനതിന്നു അമേരിക്കയില്‍ ജനിച്ചവരായിരിക്കണം, 35 വയസ്സ് തികഞ്ഞവരായിരിക്കണം,14 വര്‍ഷത്തില്‍ കുറയാതെ അമേരിക്കയില്‍ താമസിക്കുന്നവരാകണം എന്നിവയാണ് അടിസ്ഥാന യോഗ്യതകള്‍.

മത്സര രംഗത്ത് ഉള്ളത് പ്രധാനമായും രണ്ടു പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളായിരിക്കും. നിലവിലെ പ്രസിഡന്റ്‌ ബരാക് ഒബാമയുടെ ഡെമോക്രാറ്റ് പാര്‍ട്ടിയും, അമേരിക്കന്‍ മുന്‍ പ്രസിഡന്റ്‌ ജോര്‍ജ്ജ് ബുഷിന്‍റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും.

ഡെമോക്രാറ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ഹിലരി ക്ലിന്‍റണ്‍ അഭിപ്രായ സര്‍വേകളില്‍ മുന്നിട്ടു നില്‍ക്കുമ്പോള്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളായി, ഡോണാള്‍ട് ഡ്രംബിനും,ജോണ്‍ കസീച്ചിനും സാധ്യത വിലയരുത്തപ്പെടുന്നു.

പത്തു മാസം നീണ്ടു നില്‍ക്കുന്ന നടപടികള്‍ക്കൊടുവില്‍, നവംബര്‍ 8 നാവും യു.എസ്.പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ് നടക്കുക.

Read More >>