അമേരിക്ക പാകിസ്ഥാന് എഫ്- 16 ഫൈറ്റര്‍ ജെറ്റുകള്‍ വില്‍ക്കുന്നു; അതൃപ്തി അറിയിച്ച് ഇന്ത്യ

വാഷിംഗ്‌ടണ്‍: പാകിസ്ഥാന് എഫ്- 16 ഫൈറ്റര്‍ ജെറ്റുകള്‍ വില്‍ക്കാന്‍ തീരുമാനമായതായി അമേരിക്കന്‍ സര്‍ക്കാര്‍ വെള്ളിയാഴ്ച അറിയിച്ചു. 699 മില്ല്യണ്‍ ഡോളര്‍...

അമേരിക്ക പാകിസ്ഥാന് എഫ്- 16 ഫൈറ്റര്‍ ജെറ്റുകള്‍ വില്‍ക്കുന്നു; അതൃപ്തി അറിയിച്ച് ഇന്ത്യ

F-16_June_2008 copyവാഷിംഗ്‌ടണ്‍: പാകിസ്ഥാന് എഫ്- 16 ഫൈറ്റര്‍ ജെറ്റുകള്‍ വില്‍ക്കാന്‍ തീരുമാനമായതായി അമേരിക്കന്‍ സര്‍ക്കാര്‍ വെള്ളിയാഴ്ച അറിയിച്ചു. 699 മില്ല്യണ്‍ ഡോളര്‍ വിലമതിക്കുന്ന റഡാറും മറ്റനവധി ആധുനിക സംവിധാനങ്ങളും ഉള്ള ലോക്ക്ഹീഡ് മാര്‍ട്ടിന്‍ കോര്‍പ് നിര്‍മ്മിതമായ യുദ്ധവിമാനങ്ങളാണ് വില്‍ക്കുന്നത്.

വിമാനങ്ങളുടെ വില്‍പന സംബന്ധിച്ച മറ്റു കാര്യങ്ങള്‍ നിയമനിര്‍മ്മാതാക്കള്‍ ഇതിനോടകം ചെയ്തു തീര്‍ത്തത്തായി വിദേശത്തേക്കുള്ള ആയുധവില്‍പന കൈകാര്യം ചെയ്യുന്ന പെന്റഗണിന്‍റെ ഡിഫന്‍സ് സെക്യൂരിറ്റി ഏജന്‍സി അറിയിച്ചു.


ഈ യുദ്ധ വിമാനങ്ങളുടെ സഹായത്തോടെ എല്ലാ കാലാവസ്ഥയിലും രാത്രികാലങ്ങളിലും പാകിസ്ഥാന്‍ പട്ടാളത്തിന് പട്രോളിംഗ് നടത്താന്‍ സാധിക്കും. ഇതുവഴി രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന സായുധകലാപത്തിനും- തീവ്രവാദത്തിനും തടയിടുവാന്‍ പാകിസ്ഥാന് കഴിയുമെന്ന് പെന്റഗണ്‍ ഔദ്യോഗികവൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു.

വില്‍പന നടത്തുവാന്‍ 30 ദിവസമാണ് നിയമനിര്‍മ്മാതാക്കള്‍ അനുവദിച്ചിട്ടുള്ളത്.

അതേസമയം, അമേരിക്കയുടെ തീരുമാനത്തില്‍ ഇന്ത്യ അതൃപ്തി അറിയിച്ചു. “ഈ കച്ചവടം തീവ്രവാദത്തെ വളര്‍ത്താന്‍ പാകിസ്ഥാന് സഹായം അനുവദിക്കുന്നത് പോലെ ആയി, ഞങ്ങള്‍ ഇതിനെ എതിര്‍ക്കുന്നു,” ഇന്ത്യയുടെ വിദേശകാര്യ വകുപ്പിലെ ഉദ്യോഗസ്ഥനായ വികാസ് സ്വരൂപ് പറഞ്ഞു. ഇത് സംബന്ധിച്ച് ഇന്ത്യയുടെ അസംതൃപ്തി അമേരിക്കയെ അറിയിക്കുമെന്നും അമേരിക്കന്‍ അംബാസിഡറെ വിളിച്ചുവരുത്തുമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഫോറിന്‍ മിലിട്ടറി ഫിനാന്‍സിങ്ങിലൂടെ (എഫ്എംഎഫ്) ഈ വില്‍പന നടത്താന്‍ യുഎസ് സര്‍ക്കാര്‍ മുതല്‍ മുടക്കില്ല എന്ന് ഒബാമ അറിയിച്ചതായി സെനറ്റ് ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ബോബ് കോര്‍കെര്‍ പറഞ്ഞു. എസ്എംഎഫ് വഴി ലഭിക്കാവുന്ന 46% വിലക്കിഴിവാണ് ഇതോടെ പാകിസ്ഥാന് നഷ്ടമാകുന്നത്.

അങ്ങനെ വരുമ്പോള്‍ ആകെ 4 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ മാത്രമേ പാക്കിസ്ഥാന് കഴിയൂ. ഇതേസമയം, അഫ്ഗാനിസ്ഥാന്‍ ആക്രമണത്തിനു പിന്നില്‍ സംശയിക്കപ്പെടുന്ന ഹക്കാനി നെറ്റ്‌വര്‍ക്കുമായി പാകിസ്ഥാന്‍ ഇപ്പോഴും ബന്ധം പുലര്‍ത്തുന്നതില്‍ തനിക്ക് ആശങ്കയുണ്ടെന്നു യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജോണ്‍ കെറി ഒരു കത്തില്‍ സൂചിപ്പിച്ചതായി ക്രോക്കെര്‍ പറഞ്ഞു.