അണ്ടര്‍ 19 ലോകകപ്പ്‌; ഇന്ത്യ സെമിയില്‍

ഫത്തുല്ലാഹ്: അണ്ടര്‍-19 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നമീബിയയെ തകര്‍ത്ത് ഇന്ത്യ സെമിയില്‍ പ്രവേശിച്ചു. ടോസ്‌ നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ...

അണ്ടര്‍ 19 ലോകകപ്പ്‌; ഇന്ത്യ സെമിയില്‍

rishabh-pant

ഫത്തുല്ലാഹ്: അണ്ടര്‍-19 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നമീബിയയെ തകര്‍ത്ത് ഇന്ത്യ സെമിയില്‍ പ്രവേശിച്ചു. ടോസ്‌ നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 350 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന നമീബിയയുടെ പോരാട്ടം 39 ഓവറില്‍ 152 റണ്‍സില്‍ അവസാനിച്ചു. മത്സരം ഇന്ത്യ 197 റണ്‍സിന് വിജയിച്ചു.

ഓപ്പണര്‍ റിഷാബ് പന്തിന്റെ സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്കോര്‍ കണ്ടെത്തിയത്. റിഷാബ് 96 പന്തില്‍ 14 ബൗണ്ടറിയും രണ്ട് സിക്‌സും ഉള്‍പ്പെടെ 111 റണ്‍സെടുത്തു.


സര്‍ഫറാസ് ഖാനും (76 പന്തില്‍ 76) അര്‍മാന്‍ ജാഫറും (55 പന്തില്‍ 64) എന്നിവര്‍ അര്‍ധസെഞ്ച്വറികള്‍ നേടി.  മൂന്ന് വിക്കറ്റെടുത്ത ഫ്രിറ്റ്‌സ് ക്രോയറ്റ്‌സിക്ക് മാത്രമാണ് നമീബിയന്‍ ബൗളിങ്‌നിരയില്‍ അല്‍പമെങ്കിലും ശോഭിക്കാനായത്.

ഇന്ത്യയ്ക്ക് വേണ്ടി അല്‍മോല്‍പ്രീത് സിങ് 27 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. വാഷിങ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഖലീല്‍ അഹ്മദും രാഹഒല്‍ ബഥാമും ഓരോ വിക്കറ്റ് നേടി.

Read More >>