സിറിയയില്‍ തടവുകാരെ കൊന്നൊടുക്കുന്നതായി യുഎന്‍ മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട്‌

സിറിയ: സിറിയയില്‍ തടവുകാരെ കൊന്നൊടുക്കുന്നതായി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട്. സിറിയയില്‍ ഇതൊരു ഗവണ്മെന്‍റ് നയമായി മാറുന്നു എന്നാണ്...

സിറിയയില്‍ തടവുകാരെ കൊന്നൊടുക്കുന്നതായി യുഎന്‍ മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട്‌

siriya copyസിറിയ: സിറിയയില്‍ തടവുകാരെ കൊന്നൊടുക്കുന്നതായി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട്. സിറിയയില്‍ ഇതൊരു ഗവണ്മെന്‍റ് നയമായി മാറുന്നു എന്നാണ് യുഎന്‍ മനുഷ്യാവകാശ ഗവേഷകര്‍ പറയുന്നത്.

സിറിയന്‍ പ്രസിഡന്റ്‌ ബാഷര്‍ അല്‍- ആസാദിന്‍റെ ഭരണമാണ് മനുഷ്യത്വ രഹിതമായ ഇത്തരം സംഭവങ്ങള്‍ക്ക് കാരണം എന്നാണ് യുഎന്‍ മനുഷ്യാവകാശ കൌണ്‍സിലിന് ലഭിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇദ്ധേഹത്തിന്റെ ഭരണത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും വലുതും ചെറുതുമായ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുള്ളതായും പഠനം തെളിയിക്കുന്നു.


സിറിയയില്‍ ഗവണ്മെന്ടിന് എതിരായി 2011 മാര്‍ച്ചില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തിനു ദൃക്സാക്ഷികളായവരില്‍ നിന്നും ശേഖരിച്ച വിവരങ്ങളില്‍ നിന്നാണ് റിപ്പോര്‍ട്ട്‌ തയ്യാറാക്കിയിട്ടുള്ളത്. തടവുകാരില്‍ മിക്കവരും പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്, ചിലര്‍ ക്രൂരമായ മര്‍ദ്ദനത്തിനിരയായി മരണപ്പെട്ടു, മറ്റുചിലര്‍ ഭക്ഷണവും വെള്ളവും ചികിത്സാസഹായവും ഇല്ലാതെ മരണപ്പെട്ടു എന്ന് ഇവര്‍ പറയുന്നു.

യുദ്ധസമയത്ത് ആയിരത്തോളം തടവുകാര്‍ സിറിയയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സിറിയയിലെ ആഭ്യന്തരയുദ്ധത്തില്‍ ഇതുവരെ 250,000 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഏകദേശം 4.6 മില്യണ്‍ ജനങ്ങള്‍ സിറിയ വിടുകയും 13.5 പേര്‍ രക്ഷപെടാനാകാതെ രാജ്യത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read More >>