ജെ എന്‍യു പ്രക്ഷുബ്‌ധം: പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസ്സില്‍  

ന്യു ഡല്‍ഹി: അഫ്സല്‍  ഗുരു  അനുസ്മരണ പരുപാടിയില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്ന  കേസില്‍ ഡല്‍ഹി പോലീസ്  ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയ...

ജെ എന്‍യു പ്രക്ഷുബ്‌ധം: പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസ്സില്‍  

omar

ന്യു ഡല്‍ഹി: അഫ്സല്‍  ഗുരു  അനുസ്മരണ പരുപാടിയില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്ന  കേസില്‍ ഡല്‍ഹി പോലീസ്  ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയ വിദ്യാര്‍ത്ഥികള്‍ കോളേജില്‍  എത്തിയതോടെ ക്യാമ്പസ് സംഘര്‍ഷത്തിലേക്ക് നീങ്ങുന്നു. അനന്ത് പ്രകാശ്, അനിര്‍ഭന്‍ ഭട്ടാചാര്യ, അഷുതോഷ് കുമാര്‍, ഉമര്‍ ഖാലിദ,രനാങ്ക ശ്വേതരാജ്, ഐശ്വര്യ അധികാരി എന്നീ വിദ്യാര്‍ഥികളാണ് ക്യാമ്പസില്‍ എത്തിയത്.  അറസ്റ്റിന് തയാറായിയാണ് വിദ്യാര്‍ത്ഥികള്‍  കാമ്പസിലെത്തിയത്.


ഞായരാഴ്ച രാത്രി 10 മണിയോടെയാണ് ഉമര്‍ ഖാലിദ്, അനിര്‍ഭന്‍ ഭട്ടാചാര്യ, അശുതോഷ് എന്നിവരുള്‍പ്പെടെ അഞ്ചുപേര്‍ കാമ്പസിലത്തെിയത്.  ഉമര്‍ ഖാലിദ് വിദ്യാര്‍ഥികളെ അഭിസംഭോധന ചെയ്തു സംസാരിച്ചു. തനിക്കെതിരെ സമന്‍സ് ഇല്ല എന്നും നിയമപരമായ നടപടികള്‍ നേരിടാന്‍ തയാറാണെന്നും ഉമര്‍ പരയുകയുണ്ടായ്. പൊലീസ് കാമ്പസിലത്തെിയെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. അധ്യാപകരും വിദ്യാര്‍ഥികളും കൂട്ടമായി ഒത്തുചേര്‍ന്നിരിക്കുകയാണ്. ക്യാമ്പസ് പരിസരത്ത് കാത്തുനിന്ന പൊലീസ് അകത്തു പ്രവേശിക്കാന്‍  അധികൃതരുടെ അനുമതി തേടിയിട്ടുണ്ട്. എന്നാല്‍  ഇത്  വരെ  ഇതിനുള്ള അനുമതി യുണിവെഴ്സിറ്റി അധികൃതര്‍ പോലീസിനു  നല്‍കിയിട്ടില്ല

ഉമര്‍ ഖാലിദിന്‍റെ  പ്രസംഗത്തിന്‍റെ പൂര്‍ണ്ണ രൂപം ചുവടെ  കൊടുക്കുന്നു