ജഡ്ജിമാര്‍ക്ക് വിമര്‍ശിക്കാമെങ്കില്‍ തിരിച്ചുമാകാമെന്ന് പി.പി.തങ്കച്ചന്‍

തിരുവനന്തപുരം: മന്ത്രി ഷിബു ബേബി ജോണിനെതിരായ പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ച സോളര്‍ കമ്മിഷനെതിരെ യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍...

ജഡ്ജിമാര്‍ക്ക് വിമര്‍ശിക്കാമെങ്കില്‍ തിരിച്ചുമാകാമെന്ന് പി.പി.തങ്കച്ചന്‍

thankachan

തിരുവനന്തപുരം: മന്ത്രി ഷിബു ബേബി ജോണിനെതിരായ പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ച സോളര്‍ കമ്മിഷനെതിരെ യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ രംഗത്ത്.

"കമ്മിഷന്‍ മുന്‍വിധിയോടെയാണ് പെരുമാറുന്നത്. ജഡ്ജിമാരെ വിമര്‍ശിക്കരുതെന്ന് പറയുന്നത് ശരിയല്ല . ജഡ്ജിമാര്‍ക്ക് വിമര്‍ശിക്കാമെങ്കില്‍ തിരിച്ചുമാകാം. ചില സമയങ്ങളില്‍ കമ്മിഷന്‍ പരിധിവിടുന്നു. ജഡ്ജിമാര്‍ക്ക് പരിധി വിടാമെങ്കില്‍ എന്തുകൊണ്ടാണ് ജനപ്രതിനിധികള്‍ക്ക് അത് കഴിയാത്തതെന്നും" തങ്കച്ചന്‍ ചോദിച്ചു.

ഇതിനിടയില്‍  സോളാര്‍ കമ്മീഷനെ അപമാനിച്ചു പരാമര്‍ശം നടത്തിയതിന് സംസ്ഥാന തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ മാപ്പു പറഞ്ഞു.