സിറിയയെ നിയന്ത്രിക്കാന്‍ യുഎഇ, സൈന്യത്തെ പെട്ടിയിലാക്കുമെന്ന് സിറിയ

തീവ്രവാദ സംഘടനയായ ഇസ്ലാമിക്‌ സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ്‌ ദി ലെവന്റ്റ്നെതിരെ (ഐഎസ്ഐഎല്‍) പൊരുതാന്‍ യുണൈറ്റഡ് അറബ് എമിറെറ്റ്സ് സിറിയയിലേക്ക് സൈന്യത്തെ...

സിറിയയെ നിയന്ത്രിക്കാന്‍ യുഎഇ, സൈന്യത്തെ പെട്ടിയിലാക്കുമെന്ന് സിറിയ

ISIS copy

തീവ്രവാദ സംഘടനയായ ഇസ്ലാമിക്‌ സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ്‌ ദി ലെവന്റ്റ്നെതിരെ (ഐഎസ്ഐഎല്‍) പൊരുതാന്‍ യുണൈറ്റഡ് അറബ് എമിറെറ്റ്സ് സിറിയയിലേക്ക് സൈന്യത്തെ അയക്കുന്നു. യുഎസ്ന്‍റെ നേതൃത്വം വഹിക്കുന്ന സഘ്യം ഐഎസ്ഐഎല്‍നെതിരെ സൈന്യത്തെ ഉപയോഗിക്കാന്‍ തയ്യാറാണെന്ന് സൗദി അറേബ്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ലോകരാജ്യങ്ങള്‍ മിക്കതും ഐഎസ്ഐഎസിനെതിരെയും ലോകത്തെമ്പാടും ഉള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെയും പ്രതികരിക്കാന്‍ തുടങ്ങിയ സാഹചര്യത്തില്‍ ആണ് യുഎഇയുടെ പുതിയ തീരുമാനം.


“ഐഎസ്ഐഎലിന് എതിരായി ഞങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ക്യാംപയിനില്‍ സൈന്യത്തെ കൂടി ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്,” യുഎഇയുടെ വിദേശകാര്യ മന്ത്രി അന്‍വര്‍ ഗര്‍ഗേഷ് ഞായറാഴ്ച അബുദാബിയില്‍ നടത്തിയ പ്രസ്സ് കോണ്‍ഫറന്‍സില്‍ പറഞ്ഞു. എന്നാല്‍, അയക്കാന്‍ ഉദ്ദേശിക്കുന്ന സൈന്യത്തിന്‍റെ എണ്ണം അദ്ധേഹം വ്യക്തമാക്കിയില്ല.

2014 സെപ്റ്റംബറില്‍ ആണ് സൗദിഅറേബ്യ ഐഎസ്ഐഎലിന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് സിറിയയില്‍ തുടക്കമിട്ടത്. ഇതുവരെ വ്യോമസേനയെ മാത്രമാണ് സൗദിഅറേബ്യ സിറിയയില്‍ ഉപയോഗിച്ചിട്ടുള്ളത് എന്നാല്‍ ഈ തീവ്രവാദസംഘടനയെ ഇല്ലായ്മ ചെയ്യാനായി കരസേനയേയും ഇറക്കുന്നതിന് തയ്യാറാണെന്ന് ബ്രിഗേഡിയര്‍ ജെനെറല്‍ അഹമ്മദ് അസേരി വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

ഇതേസമയം, സിറിയന്‍ പ്രസിഡന്റ്‌ ബാഷര്‍ അല്‍- ആസാദിന്‍റെ അനുവാദമില്ലാതെ രാജ്യത്തിനുള്ളില്‍ കടക്കുന്ന ഏതൊരാള്‍ക്കും തക്ക ശിക്ഷ കിട്ടുമെന്ന് സിറിയയുടെ വിദേശകാര്യ മന്ത്രി വാലിദ് അല്‍- മുഅല്ലം പറഞ്ഞു.

“സിറിയന്‍ സര്‍ക്കാരിന്‍റെ അനുവാദമില്ലാതെ രാജ്യത്തു കടക്കുന്നത്‌ ആക്രമണത്തിനായുള്ള കടന്നു കയറ്റം ആയി കരുതപ്പെടുകയും അതിനെ സിറിയയിലെ ഏതൊരു പൗരനും എതിര്‍ക്കുകയും ചെയ്യും,” അദ്ധേഹം പറഞ്ഞു. “പറയാന്‍ വിഷമമുണ്ടെങ്കിലും, അങ്ങനെ അതിക്രമിച്ചു കടക്കുന്നവരുടെ മടക്കം ശവപ്പെട്ടിയില്‍ ആയിരിക്കും,” അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

Read More >>