റഷ്യയില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനികള്‍ പൊള്ളലേറ്റ്‌ മരിച്ചു

ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ റഷ്യയിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലുണ്ടായ തീപിടിത്തില്‍ പൊള്ളലേറ്റു രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ചു....

റഷ്യയില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനികള്‍ പൊള്ളലേറ്റ്‌ മരിച്ചു

karishma copyന്യൂഡല്‍ഹി: പടിഞ്ഞാറന്‍ റഷ്യയിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലുണ്ടായ തീപിടിത്തില്‍ പൊള്ളലേറ്റു രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ചു. മഹാരാഷ്ട്ര സ്വദേശിനികളായ പൂജ കല്ലൂര്‍ (22) കരിഷ്മ ഭോസലെ (20) എന്നിവരാണ് അപകടത്തില്‍ മരിച്ചവര്‍.

റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ നിന്നും 400 കിലോമീറ്റര്‍ അകലെ സ്മോലെന്‍സ്ക് മെഡിക്കല്‍ അക്കാദമിയിലാണ് അപകടം. ക്യാമ്പസിലെ ഡോര്‍മെറ്ററിയുടെ നാലാം നിലയിലാണ് തീപിടിത്തമുണ്ടായത്.

ഇന്ത്യന്‍ ഉദ്യോഗസ്ഥ സംഘം സംഭവസ്ഥലത്ത് എത്തിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം മോസ്‌കോ വഴി മുംബെയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടെന്നും അവര്‍ പറഞ്ഞു. പരിക്കേറ്റവരില്‍ ഇനിയും ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ആരുടേയും നില ഗുരുതരമല്ലെന്ന് സുഷമാ സ്വരാജ് അറിയിച്ചു.

Read More >>