ഒന്നേ കാല്‍ ലക്ഷം അക്കൌണ്ടുകള്‍ റദ്ദാക്കിക്കൊണ്ട് ട്വീറ്റര്‍

ഐ.എസ് (ഇസ്ലാമിക് സ്റ്റേറ്റ്) എന്ന തീവ്രവാദ സംഘടനയുടെ   പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്ന് കണ്ടെത്തിയ ഒന്നേകാല്‍ ലക്ഷം അക്കൗണ്ടുകള്‍ സോഷ്യല്‍ നെറ്റ്...

ഒന്നേ കാല്‍ ലക്ഷം അക്കൌണ്ടുകള്‍ റദ്ദാക്കിക്കൊണ്ട് ട്വീറ്റര്‍

o-TWITTER-facebook

ഐ.എസ് (ഇസ്ലാമിക് സ്റ്റേറ്റ്) എന്ന തീവ്രവാദ സംഘടനയുടെ   പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്ന് കണ്ടെത്തിയ ഒന്നേകാല്‍ ലക്ഷം അക്കൗണ്ടുകള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ട്വിറ്റര്‍ റദ്ദാക്കി. നീതി ന്യായ വ്യവസ്ഥക്കും ജനസുരക്ഷക്കും  ഭീഷണി ഉയര്‍ത്തുന്ന തരം അക്കൌണ്ടുകള്‍ തിരഞ്ഞു കണ്ടെത്തി നശിപ്പിക്കുക എന്ന ദൗത്യത്തിലാണ് ഇപ്പോള്‍ ട്വിറ്റര്‍.

സോഷ്യല്‍ നെറ്റ് വര്‍കിംഗ് സൈറ്റുകള്‍ വഴി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അത്തരം ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ തടയണം എന്ന് ലോകമെമ്പാടും ഉള്ള സോഷ്യല്‍ നെറ്റ് വര്‍കിംഗ് സൈറ്റുകളോട് പല  ലോക രാഷ്ട്രങ്ങളും അപേക്ഷിച്ചിരുന്നു. 2 വര്‍ഷങ്ങളായി ഇതിനെ സംബന്ധിച്ചുള്ള പഠനത്തിലായിരുന്നു  ട്വിറ്റര്‍ അധികൃതര്‍. 2014 അവസാനത്തോട്കൂടി തന്നെ 46000 അക്കൌണ്ടുകള്‍ റദ്ദാക്കിയിരുന്നു.

ട്വിറ്റര്‍ മാത്രമല്ല മറ്റു സോഷ്യല്‍ നെറ്റ് വര്‍കിംഗ് കമ്പനികളും സമാനമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഫേസ്ബുക്ക് അപകടകരമായ പ്രവര്‍ത്തനങ്ങളെ ചെറുക്കുന്നതിനായി ഒരു പ്രത്യേക ഔദ്യോഗിക വിഭാഗം തന്നെ തുടങ്ങിക്കഴിഞ്ഞു.

Read More >>