ഓണ്‍ലൈന്‍ അധിക്ഷേപം തടയാന്‍ പുതിയ സമിതിയുമായി ട്വിറ്റര്‍

ഓണ്‍ലൈന്‍ അധിക്ഷേപങ്ങള്‍ തടയാന്‍ പുതിയ വഴിയുമായി ട്വിറ്റര്‍. ഓണ്‍ലൈന്‍ അധിക്ഷേപങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ട്രസ്റ്റ് ആന്റ് സേഫ്റ്റി...

ഓണ്‍ലൈന്‍ അധിക്ഷേപം തടയാന്‍ പുതിയ സമിതിയുമായി ട്വിറ്റര്‍

twitter

ഓണ്‍ലൈന്‍ അധിക്ഷേപങ്ങള്‍ തടയാന്‍ പുതിയ വഴിയുമായി ട്വിറ്റര്‍. ഓണ്‍ലൈന്‍ അധിക്ഷേപങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ട്രസ്റ്റ് ആന്റ് സേഫ്റ്റി കൗണ്‍സില്‍ ട്വിറ്റര്‍ രൂപീകരിച്ചിരിക്കുന്നത്.

നിലവില്‍ 320 മില്യണിലധികം പേരാണ് ട്വിറ്റര്‍ ഉപയോഗിക്കുന്നത്. ഉപയോഗാക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്താനാണ് പുതിയ നടപടിയെന്ന് ട്വിറ്റര്‍ അറിയിച്ചു.

സോഷ്യല്‍ മീഡിയയിലൂടെയുള്ള അധിക്ഷേപങ്ങളും ലൈംഗികാതിക്രമങ്ങളും വര്‍ധിച്ചുവരുന്നതിനാല്‍ ഉപയോഗാക്താക്കള്‍ സുരക്ഷ ഉറപ്പു വരുത്താനുള്ള ശ്രമത്തിലാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍. ഇതിന്റെ ഭാഗമായായുള്ള ട്വിറ്ററിന്റെ ആദ്യ പടിയാണിത്.

Read More >>