ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ മരം വീണ് വിദ്യാര്‍ത്ഥിനി മരിച്ചു

ഗുരുവായൂര്‍: കലിക്കറ്റ് സര്‍വകലാശാലാ 'ഡി' സോണ്‍ കലോത്സവം നടക്കുന്നതിനിടെ മരം വീണ് വിദ്യാര്‍ത്ഥിനി മരിച്ചു. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലാണ് സംഭവം....

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ മരം വീണ് വിദ്യാര്‍ത്ഥിനി മരിച്ചു

guruvayur-sree-krishna-college

ഗുരുവായൂര്‍: കലിക്കറ്റ് സര്‍വകലാശാലാ 'ഡി' സോണ്‍ കലോത്സവം നടക്കുന്നതിനിടെ മരം വീണ് വിദ്യാര്‍ത്ഥിനി മരിച്ചു. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലാണ് സംഭവം. ശ്രീകൃഷ്ണ കോളജിലെ ഒന്നാംവര്‍ഷ ഇക്കണോമിക്‌സ് ബിരുദ വിദ്യാര്‍ഥിനി അനുഷയാണ് മരിച്ചത്. ആറ് പേര്‍ക്ക് പരിക്കേറ്റു. മരച്ചുവട്ടില്‍ ഇരുന്ന കുട്ടികളാണ് അപകടത്തില്‍ പെട്ടത്.

നയന, സുജില, ഹരിത, ശ്രീലക്ഷ്മി എന്നിവരാണ് പരിക്കേറ്റ വിദ്യാര്‍ഥിനികള്‍. ഒരു ആണ്‍കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് സൂചന. പരിക്കേറ്റവര്‍ തൃശൂര്‍ അമല മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

കാറ്റില്‍പെട്ട് മരം കടപുഴകി വീഴുകയായിരുന്നു. രാവിലെ മുതല്‍ തൃശൂര്‍ ജില്ലയില്‍ ശക്തമായ കാറ്റാണ്.  അപകടത്തെ തുടര്‍ന്ന്കലോത്സവം മാറ്റിവെച്ചു.

Story by