ജര്‍മനിയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 8 മരണം

ബെര്‍ലിന്‍: ജര്‍മനിയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 8 മരണം. തെക്കന്‍ ജര്‍മനിയിലെ ബവാരിയയിലാണ് സംഭവം. 150 ഓളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു....

ജര്‍മനിയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 8 മരണം

Germany-train-crash

ബെര്‍ലിന്‍: ജര്‍മനിയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 8 മരണം. തെക്കന്‍ ജര്‍മനിയിലെ ബവാരിയയിലാണ് സംഭവം. 150 ഓളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇതില്‍ 15 പേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.

അപകടകാരണം വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഇടിയുടെ ആഘാതത്തില്‍ ഒരു ട്രെയിന്‍ പാളം തെറ്റി മറിഞ്ഞു. ജര്‍മനിയില്‍ വര്‍ഷങ്ങള്‍ക്കിടിയില്‍ ഇതാദ്യമായാണ് ഇത്രവലിയ അപകടം നടക്കുന്നതെന്ന് പോലീസ് അറിയിച്ചു.

ജര്‍മന്‍ സമയം രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നതെന്നാണ് റിപ്പോര്‍ട്ട്.

Story by