ഇന്റര്‍നെറ്റ്‌ നിഷ്പക്ഷത; നിലപാട് വ്യക്തമാക്കി ട്രായ്

ഇന്റര്‍നെറ്റ്‌ നിഷ്പക്ഷത വേണം എന്ന നിലപാടില്‍ ഉറച്ച് ട്രായ് രംഗത്ത് എത്തി. ഫേസ്ബുക്ക് ഫ്രീ ബേസിക്സ് അനുവദിക്കാന്‍ സാധിക്കുകയില്ലയെന്നും ചില...

ഇന്റര്‍നെറ്റ്‌ നിഷ്പക്ഷത; നിലപാട് വ്യക്തമാക്കി ട്രായ്

trai

ഇന്റര്‍നെറ്റ്‌ നിഷ്പക്ഷത വേണം എന്ന നിലപാടില്‍ ഉറച്ച് ട്രായ് രംഗത്ത് എത്തി. ഫേസ്ബുക്ക് ഫ്രീ ബേസിക്സ് അനുവദിക്കാന്‍ സാധിക്കുകയില്ലയെന്നും ചില വെബ്സൈറ്റുകള്‍ക്ക് പ്രത്യേക നിരക്ക് ഇടക്കാന്‍ അനുവദിക്കുകയില്ലയെന്നും ട്രായ് വ്യക്തമാക്കി. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ട്രായ് കേന്ദ്ര ടെലികോം മന്ത്രാലയത്തിന് സമര്‍പ്പിച്ചു.

ഫ്രീബേസിക്സ് പോലുള്ള പദ്ധതികള്‍ ടെലികോം കമ്പനികള്‍ ആവിഷകരിക്കാന്‍ ശ്രമിക്കുന്നത് തടയുമെന്നും അങ്ങനത്തെ പദ്ധതികളുമായി സഹകരിക്കുന്ന കമ്പനികളില്‍ നിന്നും പിഴ ഈടാക്കുമെന്നും ട്രായ് ചെയര്‍മാന്‍ ആര്‍. എസ് ശര്‍മ്മ വ്യക്തമാക്കി. ചില സൈറ്റുകള്‍ക്ക് മാത്രം പ്രത്യേക നിരക്ക് ഈടാക്കിയാല്‍ 

ദിവസേന 50,000 എന്ന നിരക്കില്‍ അത്തരം ടെലികോം കമ്പനികളില്‍ നിന്നും പിഴ ഈടാക്കുമെന്നും ട്രായ് അറിയിച്ചു.

ഇന്‍റര്‍നെറ്റ്.ഓര്‍ഗ് എന്ന പേരില്‍ തുടങ്ങിയ പദ്ധതി ഇന്‍റര്‍നെറ്റ് നിക്ഷപക്ഷതയെ ചോദ്യം ചെയ്യുന്നു എന്ന വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ഇന്ത്യപോലുള്ള രാജ്യങ്ങളില്‍ ഫ്രീബേസിക്സ് എന്ന പേരില്‍ നടപ്പിലാക്കുവാന്‍ ഒരുങ്ങുകയായിരുന്നു ഫേസ്ബുക്ക്. ഇതിന് ബദലായി സെവ് ഇന്‍റര്‍നെറ്റ്.ഇന്‍ അടക്കമുള്ള എന്‍ജിഒകളും സൈബര്‍ ആക്ടിവിസ്റ്റുകളും നടത്തിയ പോരാട്ടത്തിന്‍റെ വിജയമാണ് ട്രായിയുടെ പുതിയ തീരുമാനം.

Read More >>