യാത്രക്കാരെ പുറത്തിറക്കി വാഹനത്തിനടുത്തേക്ക് വിളിച്ചുവരുത്തുന്ന നയം പോലീസ് ഒഴിവാക്കണമെന്ന് ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരും പൊലീസുകാരും വാഹന പരിശോധന വേളയില്‍ കര്‍ശനമായി പാലിച്ചിരിക്കേണ് മാനദണ്ഡങ്ങളുമായി അഭ്യന...

യാത്രക്കാരെ പുറത്തിറക്കി വാഹനത്തിനടുത്തേക്ക് വിളിച്ചുവരുത്തുന്ന നയം പോലീസ് ഒഴിവാക്കണമെന്ന് ആഭ്യന്തര മന്ത്രി

Ramesh-Chennithala-Home-Minister-Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരും പൊലീസുകാരും വാഹന പരിശോധന വേളയില്‍ കര്‍ശനമായി പാലിച്ചിരിക്കേണ് മാനദണ്ഡങ്ങളുമായി അഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല രംഗത്ത്.

സംസ്ഥാനത്ത് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരും, പൊലീസുകാരും ഇനിമേല്‍ വാഹനപരിശോധന നടത്തുമ്പോള്‍ യാത്രക്കാരുടെ അടുത്തെത്തി വിവരങ്ങള്‍ സ്വീകരിക്കണമെന്നു അദ്ദേഹം നിര്‍ദ്ദേശിച്ചു. വാഹനപരിശോധനയുമായി ബന്ധപ്പെട്ട് യാത്രക്കാരെ പുറത്തിറക്കി വാഹനത്തിനടുത്തേക്ക് വിളിച്ചുവരുത്തുന്ന സ്ഥിരം ശൈലി പോലീസും മറ്റു സുരക്ഷ ജീവനക്കാരും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


യാത്രക്കാര്‍ക്ക് യാതൊരു വിധ ബുദ്ധിമുട്ടും ഉണ്ടാവരുത് എന്നും ഏത് സാഹചര്യത്തിലും പോലീസുകാര്‍ യാത്രക്കാരുടെ അടുത്ത് പോയി വേണം രേഖകള്‍ പരിശോധിക്കാന്‍ എന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് ഉടന്‍ കൈമാറുമെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

പൊലീസ് ഉദ്യോഗസ്ഥരുടെ ഫേസ്ബുക്ക് ഉപയോഗത്തെ പരിഹസിച്ചുളള പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശങ്ങള്‍ ശ്രദ്ധിച്ചിരുന്നെന്നും, നവമാധ്യമങ്ങളുടെ കാലത്ത് ആരും ഫെയ്‌സ്ബുക്ക് ഉപയോഗിക്കരുതെന്ന് പറയാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

Read More >>