വിദേശ കറന്‍സി ഇന്ത്യയിലേക്ക്‌ കൊണ്ട് വരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇന്ത്യയിലേക്ക്‌ വിദേശ കറന്‍സി കൊണ്ട്  വരുമ്പോള്‍ ചില കാര്യങ്ങളില്‍  പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്‌. ഇന്ത്യയിലേക്ക്‌ കൊണ്ട് വരാവുന്ന പണത്തിനു...

വിദേശ കറന്‍സി ഇന്ത്യയിലേക്ക്‌ കൊണ്ട് വരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

foreign-currency

ഇന്ത്യയിലേക്ക്‌ വിദേശ കറന്‍സി കൊണ്ട്  വരുമ്പോള്‍ ചില കാര്യങ്ങളില്‍  പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്‌. ഇന്ത്യയിലേക്ക്‌ കൊണ്ട് വരാവുന്ന പണത്തിനു ഒരു നിശ്ചിത പരിധി നിര്‍ണ്ണയിച്ചിട്ടില്ലെങ്കിലും കഴിവതും 10,000  ഡോളറില്‍ കൂടാതിരിക്കാന്‍ ശ്രദ്ധിക്കണം. കാരണം അങ്ങനെ ചെയ്‌താല്‍ അത് എയര്‍പോര്‍ട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ അറിയിക്കേണ്ട സാഹചര്യമുണ്ടാകും.

കൂടാതെ കൊണ്ട് വരുന്ന പണം 5000 ഡോളര്‍ കടന്നാലും അത് കസ്റ്റംസ് അധികൃതരെ അറിയിക്കേണ്ടിവരും. എയര്‍പോര്‍ട്ടിലെ കസ്റംസ് ഡിക്ലറേഷന്‍ ഫോമിലാണ് നാട്ടിലേക്ക് കൊണ്ടുവരുന്ന കറന്‍സിയെപറ്റിയുള്ള വിവരങ്ങള്‍ അറിയിക്കേണ്ടത്. വിദേശത്തു വിസിറ്റ് ചെയ്തിട്ട് തിരിച്ചു വരുന്ന  ആളാണെങ്കിലും 10000 രൂപയില്‍ കൂടുതല്‍ മൂല്യമുള്ള കറന്‍സി കൊണ്ട് വരാന്‍  സാധിക്കില്ല.  കറന്‍സിയുടെ മൂല്യം കൂടുതലായിട്ടും കസ്റ്റംസ് ഉദ്യോഗസ്ഥരെ അറയിക്കാത്തത് ഫോറിന്‍ എക്സ്ചേഞ്ച്‌ നിയമപ്രകാരം കുറ്റകരമാണ്. നേപ്പാളും ഭൂട്ടാനും ഒഴികെയുള്ള മറ്റെല്ലാ വിദേശരാജ്യങ്ങളിലും ബിസിനസ്‌ സന്ദര്‍ശനം നടത്തുമ്പോള്‍ 25000 രൂപയോളം കൈയ്യില്‍ കരുതാന്‍ സാധിക്കും. പക്ഷെ ഭാരതീയ റിസര്‍വ് ബാങ്കിന്റെ അനുമതിയോടുകൂടിയേ അങ്ങനെ ചെയ്യാന്‍ സാധിക്കയുള്ളൂ.