ദുബായ് ഫ്രെയിം എന്ന വിസ്മയം

ലോകത്തിന് സമ്മാനിക്കാന്‍ കാഴ്ചയുടെ പുതിയ വിസ്മയങ്ങള്‍ ഒരുക്കി ദുബായ് ഫ്രെയിം. സബീല്‍ പാര്‍ക്കില്‍ നിര്‍മാണം പുരോഗമിക്കുന്ന 150 മീറ്റര്‍ ഉയരമുള്ള ഈ പടു...

ദുബായ് ഫ്രെയിം എന്ന വിസ്മയം

dubai-frame.jpg.ലോകത്തിന് സമ്മാനിക്കാന്‍ കാഴ്ചയുടെ പുതിയ വിസ്മയങ്ങള്‍ ഒരുക്കി ദുബായ് ഫ്രെയിം. സബീല്‍ പാര്‍ക്കില്‍ നിര്‍മാണം പുരോഗമിക്കുന്ന 150 മീറ്റര്‍ ഉയരമുള്ള ഈ പടുകൂറ്റന്‍ ഗോപുരം ഒരു ഫോട്ടോ ഫ്രെയിമിന്‍റെ മാതൃകയിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. ദുബായ് ഫ്രെയിമിന്‍റെ 80 ശതമാനത്തോളം ജോലികളും പൂര്‍ത്തിയായതായി നിര്‍മ്മാതാക്കള്‍ അറിയിച്ചു.

ഇതിന്‍റെ മുകളില്‍ നിന്നാല്‍ ദുബായുടെ മുഴുവന്‍ ആകാശക്കാഴ്ചയും ആസ്വദിക്കാം എന്നതാണ് ദുബായ് ഫ്രെയിമിന്‍റെ പ്രത്യേകത. ഗോപുരത്തിന്‍റെ താഴെ നിന്ന് ഫ്രെയ്മിനകത്തു കൂടി വേള്‍ഡ് ട്രേഡ് സെന്‍ററിന്‍റെ ഭാഗത്തേക്ക് നോക്കിയാല്‍ ബുര്‍ജ് ഖലിഫയും എമിറേറ്റ് ടവറും അടക്കമുള്ള ആധുനിക ദുബായുടെ കാഴ്ചകള്‍ ഒരു ഫോട്ടോ ഫ്രെയ്മിനകത്തു കൂടി കാണുന്ന പ്രതീതി അനുഭവപ്പെടും.


ഗോപുരത്തിന്‍റെ മറുവശത്തു നിന്ന് ഫ്രെയ്മിലൂടെ കരാമ ഭാഗത്തേക്ക് നോക്കിയാല്‍ പഴയമയുടെ പ്രൗഡി പേറുന്ന കരാമയ്ക്കും ബര്‍ദുബായ്ക്കും ദെയ്റയ്ക്കുമൊപ്പം ദുബായ് ക്രീക്കുമാണ് കാണാനാവുക. ദുബായ് ഫ്രെയിം ഈ വര്‍ഷം തന്നെ ഇത് സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്നു നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.



2013- ലാണ് ദുബായ് ഫ്രെയിമിന്‍റെ നിര്‍മാണം തുടങ്ങിയത്. 150 മീറ്റര്‍ ഉയരമുള്ള രണ്ടു ഗോപുരങ്ങളെ ഏറ്റവും മുകളില്‍ 100 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ആകാശപ്പാലം കൊണ്ട് ബന്ധിപ്പിക്കുന്ന തരത്തിലാണ് ദുബായ് ഫ്രെയിമിന്‍റെ നിര്‍മാണം. ഇതിന്‍റെ ഏറ്റവും താഴെ നിലയില്‍ മ്യൂസിയവും സജ്ജീകരിക്കുന്നുണ്ട്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ദുബായിലെ ഏറ്റവും വലിയ വിനോദസഞ്ചാര ആകര്‍ഷണങ്ങളിലൊന്നായി മാറും ദുബായ് ഫ്രെയിം.

Story by
Read More >>