സിഡി ഒളിപ്പിക്കാന്‍ തമ്പാനൂര്‍ രവി സരിതയെ വിളിച്ചു; ഫോണ്‍ സംഭാഷണം പുറത്ത്

തിരുവന്തപുരം:  മുഖ്യമന്ത്രിയും സരിതയുമൊത്തുള്ള സിഡി അന്വേഷിച്ച് ബിജു രാധാകൃഷ്ണനും സോളാര്‍ കമ്മീഷനും കോയമ്പത്തൂര്‍ യാത്ര നടത്തിയ  ദിവസം മുഖ്യമന്ത്രിക്...

സിഡി ഒളിപ്പിക്കാന്‍ തമ്പാനൂര്‍ രവി സരിതയെ വിളിച്ചു; ഫോണ്‍ സംഭാഷണം പുറത്ത്



thampanoor ravi saritha

തിരുവന്തപുരം:  മുഖ്യമന്ത്രിയും സരിതയുമൊത്തുള്ള സിഡി അന്വേഷിച്ച് ബിജു രാധാകൃഷ്ണനും സോളാര്‍ കമ്മീഷനും കോയമ്പത്തൂര്‍ യാത്ര നടത്തിയ  ദിവസം മുഖ്യമന്ത്രിക്കെതിരായ സിഡി മാറ്റാന്‍ തമ്പാനൂര്‍ രവി സരിതയോട് ആവശ്യപ്പെടുന്നതിന്റെ  ശബ്ദരേഖ പുറത്തുവന്നു.

കൈരളി പീപ്പിള്‍ ചാനലാണ്‌  ശബ്ദ രേഖ പുറത്തു വിട്ടത്. പൊലീസ് അവിടെ എത്താന്‍ സാധ്യത ഉണ്ട് എന്നും എല്ലാ തെളിവുകളും  എടുത്തു മാറ്റണമെന്നും രവി സരിതയോട് ആവശ്യപ്പെടുന്നുണ്ട്.


കഴിഞ്ഞ ദിവസം തമ്പാനൂര്‍ രവിക്കെതിരെ പ്രതിപക്ഷ നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് എടുക്കണ്ടാ എന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സാക്ഷികളെ സ്വധീനിക്കുന്നതായി ശബ്ദ രേഖയില്‍ വ്യക്തം അല്ല എന്ന കാരണം പറഞ്ഞാണ് കേസ് എടുക്കാതിരുന്നത്.

ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി തമ്പാനൂര്‍ രവിയും ബെന്ന് ബഹനാനും ആണ് സോളാര്‍ കേസില്‍ ഇടപ്പെട്ടത് എന്ന് സരിത നേരത്തെ സോളാര്‍ കമ്മിഷന് മുന്നില്‍ മൊഴി നല്‍കിയിരുന്നു. ആ മൊഴി സാധൂകരിക്കുന്ന ശബ്ദ രേഖയും സോളാര്‍ കമ്മിഷനില്‍ സരിത നല്‍കിയിരുന്നു.

ഫോണ്‍ സംഭാഷണം ഇങ്ങനെ...

രവി: ഹലോ..

സരിത: ഹലോ

രവി: അടുത്താരും ഇല്ലല്ലോ?

സരിത: ഇല്ല ഞാന്‍ അവിടെ നിന്നും മാറി
രവി:നാടകങ്ങള്‍ എല്ലാം കണ്ടല്ലോ?

സരിത:എല്ലാം കണ്ടു കൊണ്ടിരിക്കുകയാ സാറേ.. എനിക്കു തോന്നുന്നത്.., ഏതെങ്കിലും ഒരു ബാക്ക് ഗ്രൗണ്ട് വര്‍ക്ക് ഇതിനകത്തുണ്ടാകും. ഇല്ലാതെ ഇത് ഇത്രയും ഇതായിട്ട്.

രവി: അതിന്റെ ഭാഗമായിട്ട് ചിലപ്പോള്‍ തന്റെ അവിടേം നോക്കാന്‍ വന്നേക്കാം.


സരിത: അതാണു ഞങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്തു കൊണ്ടിരുന്നത്. അതാണ് ഇപ്പോ പെട്ടെന്നു നിന്നടത്തു നിന്നു മാറിയത്. ശരിക്കും പറഞ്ഞാല്‍…

രവി: തന്റെ അവിടേം നോക്കാന്‍ വന്നേക്കാം. ക്ലിയര്‍ ചെയ്യുമല്ലോ?

സരിത: അത് ഞാന്‍ ചെയ്‌തോളാം സാറേ. ഓള്‍റെഡി ക്ലിയേര്‍ഡ് ആണ്. ഇനി എന്തെങ്കിലും ഉണ്ടെങ്കില്‍ പോലും ഞാന്‍ ഉടന്‍ ക്ലിയര്‍ ചെയ്‌തോളാം.

രവി: വരാന്‍ സാധ്യതയുള്ള സ്ഥലം അറിയാമല്ലോ

സരിത: അറിയാം. അറിയാം


രവി: ഞാന്‍ പറയുന്നത് ഞാന്‍ ഒരു ഊഹത്തില്‍ നിന്ന് എടുത്തതാണ്.

സരിത: എനിക്കും ഊഹം അതാണ് തോന്നിയത്.

രവി: വരാന്‍ സാധ്യതയുള്ള സ്ഥലം അവിടെയാണല്ലോ.

സരിത: കാര്യം അവന്‍ പറഞ്ഞിട്ടുണ്ടല്ലോ കത്ത് കണ്ടെടുത്തില്ലാന്നു.

രവി: എന്താ?

സരിത: രാവിലെ ഒരു ടോക് വന്നു. സരിതയ്ക്കും എനിക്കും രണ്ടു നീതി. സരിതയുടെ കത്തു കണ്ടെടുത്തില്ല. ഞാന്‍ കമ്മീഷനില്‍ പറഞ്ഞോ എനിക്ക് കത്തുണ്ട് അങ്ങനുണ്ട് ഇങ്ങനുണ്ടെന്ന്.

രവി: അതൊന്നും ഒന്നും വരാനില്ല. അവിടെ വരുമ്പോ ഒന്നും കാണരുതേ.

സരിത: ഇല്ല സാര്‍. ഇപ്പോള്‍ തന്നെ ചെയ്‌തോളാം.

രവി: ഉടനടി, ഉടനടി.

സരിത: ഓകെ സാറേ..

(ഓഡിയോ കടപ്പാട് : കൈരളി പീപ്പിള്‍)



Read More >>