ദുബായ് വിമാനത്താവളത്തില്‍ പുതിയ നിരക്കുകള്‍ നിലവില്‍ വരുന്നു

ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ജൂലൈ മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വരുന്നു. ജൂലൈ ഒന്നുമുതൽ പാസഞ്ചർ ഫെസിലിറ്റി  ഫീസ് ആയി 617 രൂപ...

ദുബായ് വിമാനത്താവളത്തില്‍ പുതിയ നിരക്കുകള്‍ നിലവില്‍ വരുന്നു

dubai

ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ജൂലൈ മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വരുന്നു. ജൂലൈ ഒന്നുമുതൽ പാസഞ്ചർ ഫെസിലിറ്റി  ഫീസ് ആയി 617 രൂപ അതായത് 35 ദിർഹം ഈടാക്കാൻ എയർപോർട്ട് അതോറിറ്റി തീരുമാനിച്ചു. ദുബായ് വിമാനത്താവളം വഴിയുള്ള ട്രാൻസിറ്റ് യാത്രക്കാർക്കും പുതിയ നികുതി ബാധകമാകും. രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾ,
വിമാന ജീവനക്കാർ, ഒരേ ഫ്ലൈറ്റ് നമ്പറിലെ ട്രാൻസിറ്റ് യാത്രക്കാർ എന്നിവരെ പുതിയ നികുതിയിൽനിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.

മാർച്ച് ഒന്നിനോ അതിനു ശേഷമോ ടിക്കറ്റെടുത്ത് ജൂലൈ ഒന്നിനുശേഷം യാത്ര ചെയ്യുന്നവർ എഫ്6 എന്ന പേരിലുള്ള പുതിയ ഫീസ് നൽകണം.