സീക്ക വൈറസിനെ ഭയന്ന് ടാറ്റ തങ്ങളുടെ കാറിന്റെ പേര് മാറ്റുന്നു

ലോകജനതക്കു ഭീഷണിയായി പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന സീക്ക വൈറസിനെ പേടിച്ച് ടാറ്റാ മോട്ടോഴ്സ് തങ്ങളുടെ പുതിയ മോഡല്‍ കാറിന്റെ പേര് മാറ്റാന്‍...

സീക്ക വൈറസിനെ ഭയന്ന് ടാറ്റ തങ്ങളുടെ കാറിന്റെ പേര് മാറ്റുന്നു

1770-Offers-in-TATA-Motors-Jobs-by-TATA

ലോകജനതക്കു ഭീഷണിയായി പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന സീക്ക വൈറസിനെ പേടിച്ച് ടാറ്റാ മോട്ടോഴ്സ് തങ്ങളുടെ പുതിയ മോഡല്‍ കാറിന്റെ പേര് മാറ്റാന്‍ ഒരുങ്ങുന്നു.

മാരക വൈറസ്‌ ആയ സീക്കയുമായി കാറിന്റെ പേരിനുള്ള സാദൃശ്യം ആണ് ഈ തീരുമാനത്തിന് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.  തങ്ങളുടെ പുതുതായി പുറത്തിറങ്ങാന്‍  പോകുന്ന കാറിന് സീക്ക എന്നാണു ടാറ്റ പേര് നിശ്ചയിച്ചിരുന്നത്. കാര്‍  പുറത്തിറങ്ങുന്നതിനു മുന്‍പ്  വൈറസ്‌ പടര്‍ന്നുപിടിച്ചത് ടാറ്റക്കു ഒരു അടിയായി തീര്‍ന്നു.  ലയണല്‍ മെസ്സി ബ്രാന്‍ഡ്‌ അംബാസിഡര്‍ ആയി എത്തുന്ന  ഈ കാറിന്റെ പേര് മാറ്റാനുള്ള ചര്‍ച്ചകളില്‍ ആണ് ടാറ്റാ അധികൃതര്‍. പുതിയ പേര് ഇതുവരെ നിശ്ചയിച്ചിട്ടില്ല.