"മുത്തെ, പൊന്നേ.. പിണങ്ങല്ലെ.." സുരേഷേട്ടന്‍ പാടുന്നു

'മുത്തേ, പൊന്നേ പിണങ്ങല്ലേ..എന്തേ കുറ്റം ചെയ്തു ഞാൻ'....ഈയിടെ പുറത്തിറങ്ങിയ നിവിന്‍ പോളി ചിത്രത്തിലെ ഏറ്റവും ഹിറ്റായ ഗാനത്തിന്റെ ആദ്യ...

"മുത്തെ, പൊന്നേ.. പിണങ്ങല്ലെ.."  സുരേഷേട്ടന്‍ പാടുന്നു

SURESH-KUMAR

"മുത്തേ, പൊന്നേ പിണങ്ങല്ലേ..എന്തേ കുറ്റം ചെയ്തു ഞാൻ"....

ഈയിടെ പുറത്തിറങ്ങിയ നിവിന്‍ പോളി ചിത്രത്തിലെ ഏറ്റവും ഹിറ്റായ ഗാനത്തിന്റെ ആദ്യ വരികളാണിവ...സീനില്‍ പ്രത്യക്ഷപ്പെടുന്ന 'കള്ളുകുടിയന്‍' തന്നെയാണ് പിന്നണിയിലും ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഗാനം യുട്യൂബില്‍ റിലീസ് ചെയ്ത ദിവസം മുതല്‍ ഈ ഗാനത്തെ കുറിച്ചും ഗായകനെ കുറിച്ചുമുള്ള ചര്‍ച്ചകളില്‍ സജീവമായി മാറുകയാണ്.

ഈ ഗായകന്റെ പേര് സുരേഷ് തമ്പാനൂര്‍ എന്നാണ്. തിരുവനന്തപുരം തമ്പാനൂർകാരനായ ഒരു സാധാ ചുമട്ടു തൊഴിലാളിയാണ് ഇദ്ദേഹം.
വാദ്യോപകരണങ്ങളുടെ പശ്ചാത്തലം ഇല്ലാതെയാണ് ഈ പാട്ട്. വരികളും സംഗീതവും സുരേഷിന്റേതാണ്. സോഷ്യൽ മീഡിയയിൽ റാപ്പ് ഗാനത്തിലൂടെ ശ്രദ്ധേയനായ ചന്ദ്രനും ഒപ്പം താളം പിടിച്ച് സുരേഷിനൊപ്പമുണ്ട്.

അച്ഛനും അമ്മയും അഞ്ച് പെങ്ങന്മാരും. ഇതാണ് സുരേഷിന്റെ കുടുംബം. മികച്ച ഒരു പാചകക്കാരന്‍ കൂടിയായ സുരേഷ് 500ല്‍ അധികം ഗാനങ്ങള്‍ എഴുതി ചിട്ടപ്പെടുത്തിയിട്ടുണ്ട്. എബ്രിന്‍ ഷൈന്‍ ഒരുക്കിയ ആക്ഷന്‍ ഹീറോ ബിജുവിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സുരേഷ് അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിലും പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സുരേഷ് എഴുതി പാടി ചിട്ടപ്പെടുത്തിയ ആ ഹിറ്റ്‌ വരികള്‍ ചുവടെ...

മുത്തേ, പൊന്നേ പിണങ്ങല്ലേ..എന്തേ കുറ്റം ചെയ്തു ഞാൻ

എന്തിന് പെണ്ണേ നിനിക്കിന്നു പിണക്കം

നീയെന്റെ കരളല്ലേ.

രാവിന്റെ മാറിൽ മയക്കം കൊള്ളുമ്പോൾ

നീയല്ലേ കനവാകെ

പകലിന്റെ മടിയിൽ മിഴി തുറന്നാൽ


രാവത്തും വരക്കും നിൻരൂപം മുന്നിൽ

മൊത്തത്തിൽ പറഞ്ഞാൽ നീയെന്റെ നിഴലും

വെളിച്ചമെന്നിൽ തൂകുന്ന വിളക്കും

മുത്തേ പൊന്നേ പിണങ്ങല്ലേ

എന്തേ കുറ്റം ചെയ്തുഞാൻ

ചെട്ടിക്കുളങ്ങര ഭരണിക്കുപോകാം

പൂരപ്പറമ്പാകെ തട്ടിമുട്ടി നടക്കാം

താനേ തന്നന്നേ തന്നാനേ താനന്നേ

ചേലുള്ള കല്ലുള്ള മാലകൾ വാങ്ങാം

കണ്ണാടി വളവിൽക്കും കടയിലും കേറാം

താനേ തന്നന്നേ തന്നാനേ താനന്നേ

താനേ തന്നന്നേ തന്നാനേ താനന്നേ

കനവോളം കണ്ണോളം നോക്കിയിരിക്കാം

കാതോട്കാതോരം കഥകൾ പറയാം


താനേ തന്നന്നേ തന്നാനേ താനന്നേ

താനേ തന്നന്നേ തന്നാനേ താനന്നേ

മുത്തേ പൊന്നേ പിണങ്ങല്ലേ

എന്തേ കുറ്റം ചെയ്തുഞാൻ...

താളം പിടിച്ചു, കൂടെ പാടാന്‍ ഒരുങ്ങിക്കൊള്ളൂ...സുരേഷേട്ടനും ഒപ്പം കൂടും !