കിട്ടാക്കടം; കമ്പനികളുടെ പട്ടിക സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

ഡല്‍ഹി: സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ (സി.പി.ഐ.എല്‍.) എന്ന സന്നദ്ധ സംഘടന നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയില്‍ പൊതുമേഖലാ ബാങ്കുകളില്‍...

കിട്ടാക്കടം; കമ്പനികളുടെ പട്ടിക സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

supreme-court

ഡല്‍ഹി: സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ (സി.പി.ഐ.എല്‍.) എന്ന സന്നദ്ധ സംഘടന നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയില്‍ പൊതുമേഖലാ ബാങ്കുകളില്‍ അഞ്ഞൂറുകോടിയിലേറെ രൂപ വായ്പക്കുടിശ്ശികയുള്ള വന്‍കിട കമ്പനികളുടെ പട്ടിക സമര്‍പ്പിക്കാന്‍ സുപ്രീംകോടതി റിസര്‍വ് ബാങ്കിനോട് നിര്‍ദ്ദേശിച്ചു. ആറാഴ്ചയ്ക്കകം മുദ്രവെച്ച കവറില്‍ പട്ടികകള്‍ സമര്‍പ്പിക്കണമെന്നാണ് കോടതി ഉത്തരവ്.

രാജ്യത്തെ 29 പൊതുമേഖലാ ബാങ്കുകള്‍ 2013-നും 2015-നുമിടയില്‍ 1.14 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളിയതായി കുറച്ചു ദിവസങ്ങള്‍ക്ക് മുന്പ് ഒരു പ്രമുഖ ദേശിയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.


കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ എങ്ങനെയാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വന്‍തുക വായ്പ നല്‍കുന്നതെന്ന് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ ജസ്റ്റിസുമാരായ യു.യു. ലളിത്, ആര്‍. ഭാനുമതി എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. കിട്ടക്കടങ്ങള്‍ വര്‍ധിച്ചുവരുന്നത് ഗുരുതര പ്രശ്‌നമാണെന്നും അവര്‍  അഭിപ്രായപ്പെട്ടു. . കിട്ടാക്കടങ്ങള്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് മഹാമാരി പോലെയാവുകയാണെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി.  'ആഢംബര ജീവിതരീതി' തുടരുന്ന ഇത്തരം വന്‍കിട സ്ഥാപനങ്ങള്‍ക്കെതിരെ എന്തുനടപടിയാണ് എടുക്കാന്‍ പോകുന്നതെന്ന് സര്‍ക്കാറിനോട് സുപ്രീംകോടതി ചോദിച്ചു.

Read More >>