ജയസൂര്യയുടെ പോസ്റ്റിനു നന്ദി പറഞ്ഞ് സണ്ണി ലിയോണി

വനിതാ പുരസ്കാരനിശക്ക് എത്തിയ നടന്‍ ജയസൂര്യ സണ്ണി ലിയോണിയെ പരിചയപ്പെടുകയും ഒപ്പം  സെല്ഫിയെടുക്കുകയും ചെയ്തിരുന്നു. ഈ സെല്ഫിയും അതിനോടൊപ്പം സണ്ണിയെ...

ജയസൂര്യയുടെ പോസ്റ്റിനു നന്ദി പറഞ്ഞ് സണ്ണി ലിയോണി

leone

വനിതാ പുരസ്കാരനിശക്ക് എത്തിയ നടന്‍ ജയസൂര്യ സണ്ണി ലിയോണിയെ പരിചയപ്പെടുകയും ഒപ്പം  സെല്ഫിയെടുക്കുകയും ചെയ്തിരുന്നു. ഈ സെല്ഫിയും അതിനോടൊപ്പം സണ്ണിയെ പ്രശംസിച്ചു ജയസൂര്യ എഴുതിയ കുറിപ്പും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയ ഈ കുറിപ്പില്‍ സണ്ണി വളരെ പ്രസന്നയായി ഇടപെടുന്ന വ്യക്തിയാണെന്നും രണ്ടു  നിമിഷങ്ങളുടെ  ഇടപെടലില്‍ നിന്ന് തന്നെ അവരെപ്പറ്റി തന്‍റെ മനസ്സില്‍ ഉണ്ടായിരുന്ന ധാരണകളെ അവര്‍ പൊളിച്ചെഴുതി എന്നുമാണ് ജയസൂര്യ എഴുതിയിരുന്നത്. സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്, നടന്‍ അജു വര്‍ഗീസ്‌ എന്നിവര്‍ ജയസൂര്യയുടെ പോസ്റ്റിനു കമന്റുകളും രേഖപ്പെടുത്തി.

ഇപ്പോള്‍ ജയസൂര്യയുടെ പോസ്റ്റിനു മറുപടിയുമായി സണ്ണി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തന്നെപ്പറ്റി പറഞ്ഞ നല്ല വാക്കുകള്‍ക്കു ജയസൂര്യയോടു നന്ദി പറയുന്നു എന്നാണു സണ്ണി പ്രതികരിച്ചത്. തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് സണ്ണി ജയസൂര്യക്ക് മറുപടി നല്‍കിയിരിക്കുന്നത്.