ലോകത്ത് ഏറ്റവും കൂടുതല്‍ വരുമാനമുള്ള സി.ഇ.ഒ; സുന്ദര്‍ പിച്ചെ

വാഷിങ്ടൺ: ഗൂഗിള്‍ സി.ഇ.ഒ. സുന്ദര്‍ പിച്ചെയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന സി.ഇ.ഓ.ഗൂഗിളിന്റെ മാതൃകമ്പനിയായ അല്‍ഫബറ്റ് 199 മില്യണ്‍ യുഎസ്...

ലോകത്ത് ഏറ്റവും കൂടുതല്‍ വരുമാനമുള്ള സി.ഇ.ഒ; സുന്ദര്‍ പിച്ചെ

sundar-piche

വാഷിങ്ടൺ: ഗൂഗിള്‍ സി.ഇ.ഒ. സുന്ദര്‍ പിച്ചെയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന സി.ഇ.ഓ.

ഗൂഗിളിന്റെ മാതൃകമ്പനിയായ അല്‍ഫബറ്റ് 199 മില്യണ്‍ യുഎസ് ഡോളര്‍ ഓഹരി നല്‍കിയതിലൂടെയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ശമ്പളമുള്ള സി.ഇ.ഒ ആയി സുന്ദര്‍ പിച്ചെ മാറിയത്.  ഇതോടെ ഇദ്ദേഹത്തിന്‍െറ പേരിലുള്ള മൊത്തം ഓഹരിയുടെ മൂല്യം 650 മില്യണായിട്ടുണ്ട്.ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന സുന്ദർ പിച്ചൈ തമിഴ്നാട്ടുകാരനാണ്. കഴിഞ്ഞ വർഷം ഗൂഗിൾ സിഇഒയായി സ്ഥാനമേറ്റ പിച്ചൈ ഈ പദവിയിൽ 2019 വരെ തുടർന്നേക്കുമെന്നു ബിസിനസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.


അമേരിക്കയിൽ ടെക്നോളജി കമ്പനികളുടെ തലവനാകുക എന്ന അഭിമാനാർഹമായ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് പിച്ചൈ. മൈക്രോസോഫ്റ്റ് സിഇഒ ആയ സത്യ നാദെല്ല ആണ് ഇതിനു മുൻപ് ഇത്തരമൊരു അഭിമാനകരമായ നേട്ടം കൈവരിച്ച ഇന്ത്യക്കാരൻ.

വളരെ സാധാരണമായ ഒരു കുടുംബത്തില്‍ ജനിച്ച  സുന്ദർ പിച്ചൈ എന്നറിയപ്പെടുന്ന പിച്ചൈ സുന്ദരരാജൻ ഖരഖ്പൂറിലെ ഇന്ത്യൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐറ്റി) -യിൽ നിന്നും മെറ്റലർജിക്കൽ എഞ്ചിനിയറിങ്ങിൽ ബിരുദം നേടി.  സ്റ്റാൻഫോര്‍ഡ് യൂണിവേഴ്സിറ്റിയിൽ നിന്നും സ്കോളർഷിപ്പോടു കൂടി മാസ്റ്റര്‍ ഓഫ് സയൻസ് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ പിച്ചൈ പെൽസിൽവാനിയ യൂണിവേഴ്സിറ്റിയുടെ വാർട്ടൺ സ്കൂളിൽ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും  നേടി.

2004ല്‍ ഗൂഗിളില്‍ എത്തിയ പിച്ചൈ 2008-ൽ ക്രോം ബ്രൗസർ, ഗൂഗിൾ ക്രോം ഓപ്പറേറ്റിങ് സിസ്റ്റം എന്നിവ വികസിപ്പിച്ചെടുത്ത ടീമിലെ പ്രധാന അംഗമായിരുന്നു. ജിമെയിൽ, ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ മാപ്സ് എന്നിവ വികസിപ്പിക്കുന്നതിനും മേൽനോട്ടം വഹിച്ചതു പിച്ചൈ ആയിരുന്നു