ശബ്ദരേഖ തെളിവായി സ്വീകരിക്കുന്നതില്‍ തമ്പാനൂര്‍ രവിക്കും, സുകേശനും രണ്ട് നീതി

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്ചാണ്ടിക്ക് വേണ്ടി സരിതാ നായരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി...

ശബ്ദരേഖ തെളിവായി സ്വീകരിക്കുന്നതില്‍ തമ്പാനൂര്‍ രവിക്കും, സുകേശനും രണ്ട് നീതി

sukeshan

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്ചാണ്ടിക്ക് വേണ്ടി സരിതാ നായരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവിക്കെതിരെ കേസെടുക്കേണ്ടയെന്നും; ആരോപണം കൃത്രിമമാണ് എന്നും  ചൂണ്ടിക്കാട്ടി മുന്‍ വിജിലന്സ് ഡയറക്ടര്‍ തന്നെ വിധിയെഴുതിയ സിഡിയിലെ ശബ്ദരേഖയുടെ അടിസ്ഥാനത്തില്‍ വിജിലന്സ് എസ്.പി ആര്‍ സുകേശനെതിരെ കേസ് എടുക്കാനും സര്‍ക്കാര്‍ തീരുമാനം.

ഇതോടെ ശബ്ദരേഖ തെളിവായി സ്വീകരിക്കുന്ന കാര്യത്തില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവിക്കും വിജിലന്‍സ് എസ്.പി ആര്‍ സുകേശനും രണ്ട് നീതിയാണ് എന്ന് വ്യക്തമായി. ബാര്‍ കോഴക്കേസില്‍ തെളിവായി 20 മണിക്കൂറിലധികം ദൈര്‍ഖ്യമുള്ള  ശബ്ദരേഖയടങ്ങുന്ന മൊബൈല്‍ ഫോണും സിഡിയുമാണ് 2015 മാര്ച്ച് 31ന് ബാറുടമ ബിജു രമേശ് കോടതിയില്‍ സമര്പ്പിച്ചിരുന്നത്. ബാറുടമകളുടെ യോഗത്തില്‍ കോഴ ഇടപാട് സ്ഥിരീകരിക്കുന്നതിന്റെ ശബ്ദരേഖയായിരുന്നു സിഡിയിലുണ്ടായിരുന്നത്. എന്നാല്‍ അന്വേഷണ വേളയില്‍ ബാറുടമകളെല്ലാം ബിജു രമേശിനെ തള്ളിപ്പറഞ്ഞു.  ശബ്ദരേഖ വിശ്വസനീയമല്ലെന്നും എഡിറ്റിംഗ് ഉണ്ടായിരിക്കാമെന്നും ഫോറന്‍സിക്ക്  സംഘവും വിധിയെഴുതിയിരുന്നു.  ഇതിന്റെ അടിസ്ഥാനത്തില്‍ സി.ഡി കൃത്രിമം എന്ന് ചൂണ്ടിക്കാട്ടി മുന്‍ വിജിലന്സ് ഡയറക്ടര്‍ തെളിവുകള്‍ വിശ്വാസ്യമല്ല എന്ന് കോടതില്‍ റിപ്പോര്‍ട്ട് കൊടുത്തിരുന്നു. എന്നാല്‍  ഇതിലെ മായ്ച്ചുകളഞ്ഞ ഭാഗത്തെ ശബ്ദ രേഖ ആണ് ഇപ്പോള്‍ സുകെശനെതിരെയുള്ള കേസിന്‍റെ അടിസ്ഥാനം.

അതെ സമയം തമ്പാനൂര്‍ രവി സരിതയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തമ്പാനൂര്‍ രവിക്കെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍  പരാതി നല്‍കിയിരുന്നു.  എന്നാല്‍ സംഭാഷണത്തില്‍ സരിതയെ ഭീഷണിപ്പെടുത്തുന്നതായോ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായോ ആയ് കാണാന്‍ കഴിഞ്ഞില്ലെന്ന് നിയമോപദേശം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പോലീസിനു നല്‍കുകയായിരുന്നു. നിയമോപദേശത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ഫോറന്സിക് പരിശോധന പോലും നടത്താതെ പ്രതിപക്ഷ  നേതാവിന്റെ  പരാതി തള്ളുകയും ചെയ്തു.

Read More >>