ഇരുപതിലധികം ആളുകളുടെ ജീവന്‍ കവര്‍ന്നു അഫ്ഗാനില്‍ വീണ്ടും ചാവേറാക്രമണം

കാബൂള്‍: സമാധാന ചര്‍ച്ചകള്‍പുരോഗമിക്കുന്നതിന്റെ ഇടയില്‍ അഫ്ഗാനിസ്ഥാനില്‍ വീണ്ടും   ചാവേറാക്രമണം. താലിബാന്‍ നടത്തിയതെന്ന് സംശയിക്കപ്പെടുന്ന വ്യത്യസ്ത...

ഇരുപതിലധികം ആളുകളുടെ ജീവന്‍ കവര്‍ന്നു അഫ്ഗാനില്‍ വീണ്ടും ചാവേറാക്രമണം

afgan-attack
കാബൂള്‍: സമാധാന ചര്‍ച്ചകള്‍പുരോഗമിക്കുന്നതിന്റെ ഇടയില്‍ അഫ്ഗാനിസ്ഥാനില്‍ വീണ്ടും   ചാവേറാക്രമണം. താലിബാന്‍ നടത്തിയതെന്ന് സംശയിക്കപ്പെടുന്ന വ്യത്യസ്ത ആക്രമണങ്ങളില്‍ ഇരുപതില്‍ അധികം ആളുകള്‍ മരണപ്പെട്ടു. താലിബാനുമായി അമേരിക്ക, ചൈന , പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ ചര്‍ച്ച നടക്കാനിരിക്കെയാണ് ആക്രമണം

കാബൂളിലെ കുനാര്‍ പ്രവിശ്യയില്‍മോട്ടോര്‍ സൈക്കിളിലത്തിയ ചാവേര്‍ സര്‍ക്കാര്‍ മന്ദിരത്തിന് മുന്നില്‍ പൊട്ടിത്തെറിച്ചു 3 പേര്‍ മരിക്കുകയും 40 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കാബൂളിലെ പ്രതിരോധ മന്ത്രാലയത്തിന്റെ ഓഫീസിന് മുന്നിലായിരുന്നു രണ്ടാമത്തെ ആക്രമണം . ഇവിടെ 12 പേര്‍ മരിക്കുകയും പത്തോളം പേര്‍ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തിട്ടുണ്ട്.

അടുത്ത ആഴ്ച പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളില്‍ താലിബാന്‍ എത്തുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ലയെങ്കിലും സാധാരണക്കാരായ ജനങ്ങളെ കൊല്ലുന്ന തീവ്രവാദികളുമായി ഒരു ചര്‍ച്ചയ്ക്കും തയ്യാറാല്ലെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌ററ് ഗനി വ്യക്തമാക്കി കഴിഞ്ഞു.

Read More >>