യുസി കോളേജ് സ്വയംഭരണ പദവി; പ്രതിഷേധിച്ച മുപ്പതോളം വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

ആലുവ: ആലുവ യുസി കോളേജ് സ്വയംഭരണ പദവിയുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധ സമരത്തില്‍ മുപ്പതോളം വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. സ്വയംഭരണവുമായി...

യുസി കോളേജ് സ്വയംഭരണ പദവി; പ്രതിഷേധിച്ച മുപ്പതോളം വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

uc-college

ആലുവ: ആലുവ യുസി കോളേജ് സ്വയംഭരണ പദവിയുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധ സമരത്തില്‍ മുപ്പതോളം വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. സ്വയംഭരണവുമായി ബന്ധപ്പെട്ട് കോളേജിന്റെ നിലവാരം പരിശോധിക്കാനെത്തിയ സംഘത്തെ വിദ്യാര്‍ത്ഥികള്‍ തടയുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് മുപ്പതോളം വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

സ്വയംഭരണപദവി കൈവരുന്നതോടെ ഗവ. കോളേജുകളിലെ വിദ്യാര്‍ത്ഥികളുടെ സൗജന്യപഠനം ഉള്‍പ്പെടെയുള്ള ഇല്ലാതാകുമെന്നും പഠനത്തിന്റേയും പരീക്ഷ നടത്തിപ്പിന്റെയും മുഴുവന്‍ ബാധ്യതയും വിദ്യാര്‍ഥികളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുമെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

കോളേജുകളില്‍ സ്വയംഭരണപദവി അടിച്ചേല്‍പിക്കല്‍ ഉന്നതവിദ്യാഭ്യാസമേഖലയിലെ സാമൂഹ്യ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നതിന്റെ ഭാഗമാണെന്നും ആരോപണമുണ്ട്.