ഷാരുഖ് ഖാന്റെ വാഹനത്തിന് നേരെ ആക്രമണം

അഹമ്മദാബാദ്: ഇന്ന് പുലര്‍ച്ചെ അജ്ഞാത സംഘം ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ കാര്‍ ആക്രമിച്ചു. ഗുജറാത്തിലെ അഹമ്മദാബാദില്‍വെച്ചാണ് സംഭവം നടന്നത്. പുതിയ...

ഷാരുഖ് ഖാന്റെ വാഹനത്തിന് നേരെ ആക്രമണം

sharukh

അഹമ്മദാബാദ്: ഇന്ന് പുലര്‍ച്ചെ അജ്ഞാത സംഘം ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ കാര്‍ ആക്രമിച്ചു. ഗുജറാത്തിലെ അഹമ്മദാബാദില്‍വെച്ചാണ് സംഭവം നടന്നത്. പുതിയ ചിത്രമായ റയീസിന്റെ ഷൂട്ടിങിനാണ് ഷാരൂഖ് ഗുജറാത്തിലെത്തിയത്.  ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.

അജ്ഞാതര്‍ കാര്‍ തടയുകയും കാറിനുനേരെ കല്ലെറിയുകയുമായിരുന്നു. രാജ്യത്ത് അസഹിഷ്ണുതയാണെന്നും അവാര്‍ഡ് തിരിച്ചു നല്‍കിയ പ്രമുഖരെ പിന്തുണച്ചതുമാണ് ഷാരൂഖിന് വിനയായത്.

താരത്തിന്റെ സിനിമ ഷൂട്ട് ചെയ്യാനും തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാനും അനുവദിക്കില്ലെന്ന് പറഞ്ഞ് പല സംഘടനകളും രംഗത്തുവന്നിരുന്നു.