സ്റ്റീവ് വോയെ 'സെല്‍ഫിഷ്' എന്ന് അധിക്ഷേപിച്ചു ഷെയിന്‍ വോണ്‍

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്‍റെ മുന്‍ നായകനായ സ്റ്റീവ് വോയെ വിമര്‍ശിച്ചു ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണ്‍ രംഗത്ത്.ടീമിന്റെ...

സ്റ്റീവ് വോയെ

shane_warne_

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്‍റെ മുന്‍ നായകനായ സ്റ്റീവ് വോയെ വിമര്‍ശിച്ചു ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണ്‍ രംഗത്ത്.

ടീമിന്റെ നേട്ടങ്ങളെക്കാള്‍ വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയിരുന്ന കളിക്കാരനായിരുന്നു സ്റ്റീവ് വോ എന്നാണ് ഷെയിന്‍ വോണ്‍ ആരോപിക്കുന്നത്. സ്റ്റീവ് വോ നായകന്‍ എന്ന നിലയിലും ബാറ്സ്മാന്‍ എന്ന നിലയിലും സെല്‍ഫിഷ് (സ്വാര്‍ത്ഥന്‍) ആയിരുന്നു എന്നും  തന്റെ ഒപ്പം കളിച്ചിട്ടുള്ളതില്‍ ഏറ്റവും സെല്‍ഫിഷ് ആയിട്ടുള്ള കളിക്കാരന്‍ വോ തന്നെയാണ് എന്നും ഷെയിന്‍ വോണ്‍ കുറ്റപ്പെടുത്തുന്നു.

വോയുടെ ഈ സ്വാര്‍ത്ഥബുദ്ധി കാരണം താന്‍ അദ്ദേഹത്തെ വെറുത്ത് പോയിയെന്നും 1999ല്‍ വെസ്റ്റിന്‍ഡീസിനെതിരായ അവസാന ടെസ്റ്റിനുള്ള ടീമില്‍നിന്ന് തന്നെ പുറത്താക്കാന്‍ ചരട് വലിച്ചത് സ്റ്റെവ് വോയാണ് എന്നും ഷെയിന്‍ വോണ്‍ പറയുന്നു.

ഒരു ടി വി പരിപാടിക്കിടെയാണ് വോണ്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

Read More >>