വോണിന്റെ 'സ്വാർത്ഥന്‍' പരാമര്‍ശം; മറുപടിയുമായി സ്റ്റീവ് വോ രംഗത്ത്

മെൽബൺ: തനിക്കൊപ്പം കളിച്ചവരിൽ ഏറ്റവും സ്വാർത്ഥയുള്ള കളിക്കാരനാണ് സ്റ്റീവ് വോ എന്ന ഷെയ്ന്‍ വോണിന്റെ ആരോപണത്തിന് മറുപടിയുമായി മുന്‍ ഓസ്ട്രേലിയന്‍...

വോണിന്റെ

shane_warne_

മെൽബൺ: തനിക്കൊപ്പം കളിച്ചവരിൽ ഏറ്റവും സ്വാർത്ഥയുള്ള കളിക്കാരനാണ് സ്റ്റീവ് വോ എന്ന ഷെയ്ന്‍ വോണിന്റെ ആരോപണത്തിന് മറുപടിയുമായി മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം നായകന്‍ കൂടിയേ സ്റ്റീവ് വോ രംഗത്തെത്തി.

ഫോക്സ് സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ വോണിന്റെ ആരോപണങ്ങളെ കീപ്പറുടെ അടുത്തേക്ക് തൊടാതെ വിടുകയാണെന്നു വോ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഒരു ടെലിവിഷന്‍ ഷോയ്ക്കിടെ സ്റ്റീവ് വോയ്ക്കെതിരെ വോണ്‍ കടുത്ത പരാമർശം നടത്തിയത്.അദ്ദേഹത്തെ ഇഷ്ടപ്പെടാതിരിക്കാൻ തനിക്ക് നിരവധി കാരണങ്ങളുണ്ടെന്നു പറഞ്ഞ വോണ്‍ തനിക്കൊപ്പം കളിച്ചവരിൽ ഏറ്റവും സ്വാർത്ഥയുള്ള കളിക്കാരനാണ് സ്റ്റീവ് വോയെന്നും തുറന്നടിച്ചിരുന്നു.

Read More >>