അമിതവണ്ണം കുറക്കാനുള്ള എളുപ്പവഴികള്‍
| Updated On: 2016-02-24T12:46:08+05:30 | Location :
അമിത ശരീര ഭാരത്താല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. വ്യായാമത്തിന്റെ സഹായത്തോടു കൂടിയല്ലാതെ ഭക്ഷണ നിയന്ത്രണത്തിലൂടെ മാത്രം വണ്ണം...
അമിത ശരീര ഭാരത്താല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. വ്യായാമത്തിന്റെ സഹായത്തോടു കൂടിയല്ലാതെ ഭക്ഷണ നിയന്ത്രണത്തിലൂടെ മാത്രം വണ്ണം കുറയ്ക്കാനാവും എന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു.
ഭക്ഷണ നിയന്ത്രണം എന്ന് പറയുമ്പോള്‍ ഇഷ്ടമുള്ള സ്വാദിഷ്ടമായ ഭക്ഷണ പദാര്‍ഥങ്ങള്‍ എല്ലാം പാടെ ഉപേക്ഷിക്കണം എന്ന് അര്‍ത്ഥമില്ല. പഞ്ചസാര , എണ്ണ, തേങ്ങ എന്നീ മൂന്നു വസ്തുക്കളുടെ അമിത ഉപയോഗം കുറക്കണം എന്ന് മാത്രമേ അര്‍ത്ഥമാക്കുന്നുള്ളൂ. അമിതവണ്ണം കുറയുമ്പോള്‍ രൂപഭംഗി വര്‍ദ്ധിക്കും എന്നത് മാത്രമല്ല നേട്ടം. രക്ത സമ്മര്‍ദം, പ്രമേഹം, ഹൃദ്രോഗം എന്നീ അസുഖങ്ങള്‍ കുറയ്ക്കാം എന്ന പ്രയോജനവും ഉണ്ട്.
ദിവസേന ചായ കുടി ശീലമാക്കിയവരാന് മലയാളികളില്‍ ഭൂരിപക്ഷവും. ചായയുടെ ഉപയോഗം കുറയ്ക്കുക എന്നതാണ് വണ്ണം കുറക്കുന്നതിലേക്കുള്ള ആദ്യ പടി. 100 മി.ലി. പാലും ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും അടങ്ങിയ ഒരു ഗ്ലാസ് ചായയിൽ 120 കലോറി അടങ്ങിയിരിക്കുന്നു. ഒരു ദിവസം 2 ഗ്ലാസ് ചായയില്‍ കൂടുതല്‍ കുടിക്കാതിരിക്കുകയും അതില്‍ തന്നെ ഒരു ഗ്ലാസ്സ് പഞ്ചസാരയില്ലാതെ കുടിക്കുകയും ചെയ്യുന്നത് ശരീരത്തിലെ കാലറികളെ എരിച്ച്കലയാനും അത് വഴി ഭാരം കുറയ്ക്കാനും സഹായിക്കുന്നു.
ചായക്കൊപ്പം നമ്മള് ഭക്ഷിക്കുന്ന സ്നാക്സ് കഴിവതും ഒഴിവാക്കുക. ഇത്തരം ചായ പലഹാരങ്ങള്‍ കൂടുതലും എണ്ണയും പഞ്ചസാരയും നിറഞ്ഞതാണ്. ഇവ ഒഴിവാക്കുന്നത് വഴി തന്നെ ഒരു മാസം 2 കിലോയോളം കുറക്കാന്‍ സാധിക്കും. ഇനി ചായയോടൊപ്പം എന്തെങ്കിലും കഴിച്ചേ പറ്റൂ എന്ന നിര്‍ബന്ധമുള്ളവര്‍ക്ക് പലഹാരത്തിന് പകരം ചെറുപഴം ഭക്ഷിക്കാവുന്നതാണ്. കൂടാതെ ഊണിനു ശേഷം മധുര പലഹാരങ്ങള്‍ നിര്ബന്ധമുള്ളവരും അവയുടെ ഉപയോഗം നിര്‍ത്തി പകരം ചെറുപഴം അല്ലെങ്കില്‍ മറ്റു പഴവര്‍ഗ്ഗങ്ങള്‍ എന്നിവ ഭക്ഷിക്കുന്നത് വഴി കാലറികള്‍ കുറയ്ക്കാനാവും. 50 മുതല്‍ 100 കാലരീസ് ആണ് മിക്ക പഴവര്‍ഗ്ഗങ്ങളിലും അടങ്ങിരിക്കുന്നത്. ഇത് മധുര പലഹാരങ്ങളില്‍ അടങ്ങിയിരിക്കുന്ന കാലറികളെക്കാള് ഗണ്യമായി കുറവാണ്. അതുകൊണ്ട് പലഹാരങ്ങളുടെ ഉപയോഗം കുറയ്ക്കുന്നത് ശരീര ഭാരത്തെ കുറയ്ക്കാനും അതിന് ആനുപാതികമായി ശരീരത്തിലെ ചയാപചയ നിരക്കിനെ കൂട്ടാനും ഉപകരിക്കുന്നു.
ദിവസേന വറുത്തമീന്‍ കഴിക്കുന്ന ശീലമുള്ളവര്‍ അത് ആഴ്ചയില്‍ ഒരു ദിവസം എന്ന കണക്കില്‍ കുറയ്ക്കുക. മത്സ്യം ആരോഗ്യത്തിനു നല്ലതാണെങ്കിലും അത് വറുത്തു ഭക്ഷിക്കുന്നത് ശരീരത്തെ ദോഷമായി ബാധിക്കുന്നു. ഒരു കഷ്ണം വറുത്ത മീനില്‍ 220 കലോറി അടങ്ങിയിരിക്കുന്നു. അത് ദിവസേന കഴിക്കുന്നവരില്‍ 1 540 കലോറിയാണ് ഒരാഴ്ചകൊണ്ട് ശരീരത്തില്‍ നിറയുന്നത്. വറുത്ത മീന്‍ ആഴ്ചയില്‍ ഒന്നായി കുറക്കുന്നത് 1320 കലോറി ലാഭിക്കാനും ഏകദേശം 1 കിലോയോളം വണ്ണം ഒരു മാസം കൊണ്ട് കുറയ്ക്കാനും സാധിക്കുന്നു.
ഒരു മാസം ഒരു ശരാശരി മലയാളി കുടുംബത്തില്‍ 40 തേങ്ങയോളം പാചകത്തിന് ഉപയോഗിക്കുന്നു എന്നാണു കണക്ക്. ഇതിനെ 20 തേങ്ങയായി കുറക്കുന്നത് വഴി വീട്ടിലെ ഓരോ അംഗത്തിനും ഏറ്റവും കുറഞ്ഞത് അര കിലോയെങ്കിലും കുറക്കാന്‍ സഹായിക്കുന്നു. അതുപോലെ പാചകയെണ്ണയുടെ അമിതമായ ഉപയോഗം കുറയ്ക്കുന്നതും വണ്ണം കുരക്കാനുള്ള മറ്റൊരു പോംവഴിയാണ്. ഒരു ലിറ്റര്‍ പാച്ചകയെണ്ണയില് 9000 കലോറികളുണ്ട്. അതുകൊണ്ട് 4 ലിറ്റര്‍ പാച്ചകയെണ്ണ ഉപയോഗിക്കുന്ന ഒരു കുടുംബം അത് 2 ലിറ്ററായി കുറച്ചാല്‍ ചുരുങ്ങിയ കാലളവില്‍ തന്നെ കുടുംബാംഗങ്ങളുടെ വണ്ണം ഗണ്യമായ നിരക്കില്‍ കുറയുന്നതാണ്.