കോടതി പരാമര്‍ശങ്ങള്‍ വിധികളല്ല : രമേശ്‌ ചെന്നിത്തല

തലശ്ശേരി: വിജിലൻസ് നടപടികൾ എപ്പോഴും കോടതിയുടെ നിരീക്ഷണത്തിലായിരിക്കുമെന്നും, അതിൽ സർക്കാർ ഇടപ്പെടില്ലെന്നും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല...

കോടതി പരാമര്‍ശങ്ങള്‍ വിധികളല്ല : രമേശ്‌ ചെന്നിത്തല

Ramesh-Chennithala-Home-Minister-Kerala

തലശ്ശേരി: വിജിലൻസ് നടപടികൾ എപ്പോഴും കോടതിയുടെ നിരീക്ഷണത്തിലായിരിക്കുമെന്നും, അതിൽ സർക്കാർ ഇടപ്പെടില്ലെന്നും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

തലശ്ശേരി വിജിലൻസ് കോടതിയുടെ ഉദ്ഘാനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.

അഴിമതി രഹിത സമൂഹത്തിന് വേണ്ടി അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് വേണ്ടത്. സർക്കാർ ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കും.

വിചാരണയ്ക്കിടയിൽ കോടതി നടത്തുന്ന പരാമർശങ്ങൾ വിധികളായി മാധ്യമങ്ങൾ വാർത്തയാക്കുന്നു. ഇത്തരം പരാമർശങ്ങൾ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. ഇതൊരിക്കലും വിധികളല്ല. വിധിന്യായത്താൽ ഇതൊന്നും കാണുകയുമില്ല.


വിജിലൻസ് കോടതികളുടെ എണ്ണം കൂടുകയാണ്. തലശ്ശേരിയിൽ, ഉദ്ഘാടനം ചെയ്യപ്പെടുന്നത് ആറാമത്തെ കോടതിയാണെന്നും മന്ത്രി പറഞ്ഞു.

കൈക്കൂലി ചോദിക്കുവാനും വാങ്ങുവാനും ആർക്കും ഭയമില്ലാതെയായി എന്ന് പ്രതിപക്ഷ നേതാവ് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു .ചടങ്ങിൽ മുഖ്യ അതിഥിയായിരുന്നു അദ്ദേഹം.നിലവിലുള്ള സംവിധാനം പുന:പരിശോധിക്കണം എന്നും കോടിയേരി ആവശ്യപ്പെട്ടു.

പരാമർശങ്ങൾ നടത്തുന്ന കോടതികൾ ശ്രദ്ധിക്കണമെന്ന് ഹൈക്കോടതി ജസ്റ്റിസ് സി.ടി.രവികുമാർ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. അപക്വവും, അനവസരത്തിലുമുള്ള പരാമർശങ്ങൾ വിമർശിക്കപ്പെടും എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.