പാര്‍ട്ടിയിലെ ഭിന്നത പരസ്യമായി തുറന്നുപറഞ്ഞ് ഫ്രാന്‍സിസ് ജോര്‍ജ്

കോട്ടയം: കേരള കോണ്‍ഗ്രസ് (എം) നേതാക്കള്‍ തമ്മില്‍ കടുത്ത ഭിന്നതയിലാണെന്ന് ജോസഫ് വിഭാഗത്തിലെ മുതിര്‍ന്ന നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്. ഈ ഭിന്നതയാണ് തന്നെ ...

പാര്‍ട്ടിയിലെ ഭിന്നത പരസ്യമായി തുറന്നുപറഞ്ഞ്  ഫ്രാന്‍സിസ് ജോര്‍ജ്

Francis George in Arakuzha

കോട്ടയം: കേരള കോണ്‍ഗ്രസ് (എം) നേതാക്കള്‍ തമ്മില്‍ കടുത്ത ഭിന്നതയിലാണെന്ന് ജോസഫ് വിഭാഗത്തിലെ മുതിര്‍ന്ന നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്. ഈ ഭിന്നതയാണ് തന്നെ ഇടതുപക്ഷവുമായി ചര്‍ച്ച നടത്താന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഇടത് നേതാക്കളുമായി നടത്തിയ ചര്‍ച്ച വിജയകരമായിരുന്നുവെന്നും യുഡിഎഫ് വിട്ടുവന്നാല്‍ സ്വീകരിക്കാമെന്ന് അവര്‍ ഉറപ്പുനല്‍കയിട്ടുണ്ടെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന കേരള കോണ്‍ഗ്രസിന്‍റെ കര്‍ഷക സമരത്തില്‍ നിന്ന് ജോസഫ് വിഭാഗം വിട്ടുനിന്നിരുന്നു. ഇതോടെയാണ് പാര്‍ട്ടിയിലെ ഭിന്നത മറനീക്കി പുറത്തുവന്നത്.


അതേസമയം, പാര്‍ട്ടിക്കുള്ളില്‍ ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതാദ്യമാണ് പാര്‍ട്ടിയിലെ ഭിന്നത ഒരു നേതാവ് പരസ്യമായി തുറന്നുപറയുന്നത്.

പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നേരത്തേ തന്നെ പിജെ ജോസഫ് മാണിയുമായി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ ജോസഫ് വിഭാഗത്തിന് 6 സീറ്റുകള്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ ഇക്കാര്യം പിന്നീട് പരിഗണിക്കാമെന്നായിരുന്നു മാണിയുടെ മറുപടി എന്നുമാണ് കിട്ടുന്ന വിവരം.

ജോസഫ്- മാണി ഗ്രൂപ്പുകളുടെ ലയനത്തിന് ശേഷമുള്ള പാര്‍ട്ടി നിലപാടുകളിലും ഫ്രാന്‍സിസ് ജോര്‍ജ് കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തി. കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്നതിലും പരിഹാരങ്ങള്‍ കണ്ടെത്തുന്നതിലും പാര്‍ട്ടി പരാജയപ്പെട്ടു എന്നും ഇത് ജനങ്ങളില്‍ കടുത്ത നിരാശ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read More >>