'ഇതാണ് യഥാര്‍ത്ഥ അസഹിഷ്‌ണുത':ജെറ്റ് എയര്‍വെയ്സിന്റെ സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ചു സോനു നിഗം രംഗത്ത്

ഡല്‍ഹി: മുംബൈ ജോദ്‌പുര്‍ വിമാനത്തില്‍ പ്രശസ്ത ബോളിവുഡ് ഗായകന്‍ സോനു നിഗത്തിന് പാടാന്‍ അവസരം ഉണ്ടാക്കി കൊടുത്തു എന്ന കുറ്റം ആരോപിച്ചു വിമാനത്തിലെ 5...CacCUFeUYAAclW-

ഡല്‍ഹി: മുംബൈ ജോദ്‌പുര്‍ വിമാനത്തില്‍ പ്രശസ്ത ബോളിവുഡ് ഗായകന്‍ സോനു നിഗത്തിന് പാടാന്‍ അവസരം ഉണ്ടാക്കി കൊടുത്തു എന്ന കുറ്റം ആരോപിച്ചു വിമാനത്തിലെ 5 എയര്‍ഹോസ്‌റ്റസുമാരെ സസ്‌പെന്റ ചെയ്‌ത നടപടിയില്‍ പ്രതിഷേധിച്ചു സോനു നിഗം രംഗത്ത് എത്തി.

"ഇതാണ് യഥാര്‍ത്ഥ അസഹിഷ്‌ണുത" എന്നായിരുന്നു സോനു നിഗത്തിന്‍റെ ഈ വിഷയത്തിലുള്ള പ്രതികരണം. പല രാജ്യങ്ങളിലേക്കും വിമാനയാത്ര ചെയ്‌തിട്ടുള്ളയാളാണ്‌ താനെന്നും വിമാനയത്രക്കരെ രസിപ്പിക്കുന്നതിന്‌ തമാശകള്‍ കാണിക്കുന്ന ജീവനക്കാരെ കണ്ടിട്ടുണ്ടെന്നും പല രാജ്യങ്ങളും വിമാനയാത്രയ്‌ക്കിടയിലുള്ള ഇത്തരം വിനോദങ്ങള്‍ അനുവദിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
"ആ സമയം സീറ്റ്‌ ബെൽട്ട്‌ ഇടേണ്ട ആവശ്യമുണ്ടായിരുന്നില്ല. പ്രത്യേകിച്ച്‌ അറിയിപ്പുകൾ നൽകാനുമുണ്ടായിരുന്നില്ല. ഇത്തരം സാഹചര്യത്തിൽ പാടിയതിൽ എന്താണ്‌ തെറ്റ്?" സോനു നിഗം ചോദിക്കുന്നു. സന്തോഷമുണ്ടാക്കുന്ന കാര്യം ചെയ്തതുമായി ബന്ധപ്പെട്ട്‌ ആളുകളെ ശിക്ഷിക്കുന്നത്‌ അസഹിഷ്ണുതയാണെന്നും സോനു നിഗം അഭിപ്രായപ്പെട്ടു.

എയര്‍ഹോസ്‌റ്റസുമാരുടെ നടപടി നിരുത്തരവാദപരവും സുരക്ഷാ നടപടികളിലെ വീഴ്‌ചയുമാണെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ജെറ്റ്‌ എയര്‍വേയ്‌സ് അധികൃതര്‍ അഞ്ച്‌ എയര്‍ഹോസ്‌റ്റസുമാരെ പുറത്താക്കിയത്‌