സോളാര്‍ കമ്മീഷനെ അപമാനിച്ച സംഭവം; ഷിബു ബേബി ജോണ്‍ മാപ്പു പറഞ്ഞു

തിരുവനന്തപുരം: സോളാര്‍ കമ്മീഷനെ അപമാനിച്ചു പരാമര്‍ശം നടത്തിയതിന് സംസ്ഥാന തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ മാപ്പു പറഞ്ഞു. ഇതു കാണിച്ചു മന്ത്രി ന...

സോളാര്‍ കമ്മീഷനെ അപമാനിച്ച സംഭവം; ഷിബു ബേബി ജോണ്‍ മാപ്പു പറഞ്ഞു

shibu-baby-john

തിരുവനന്തപുരം: സോളാര്‍ കമ്മീഷനെ അപമാനിച്ചു പരാമര്‍ശം നടത്തിയതിന് സംസ്ഥാന തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ മാപ്പു പറഞ്ഞു. ഇതു കാണിച്ചു മന്ത്രി നല്‍കിയ മാപ്പപേക്ഷ തൃപ്തികരമല്ലെന്ന് സോളാര്‍ കമ്മീഷന്‍ പിന്നീട് വ്യക്തമാക്കി.

"മന്ത്രി സ്ഥാനത്തിരുന്ന് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയത് ഉചിതമായില്ല. കമ്മീഷനെ മനപൂര്‍വം ആക്ഷേപിക്കുകയായിരുന്നു മന്ത്രി" കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

കമ്മീഷനില്‍ ഇന്ന് ഹാജരാകാതിരുന്ന സരിത നായരുടെ നടപടിയേയും കമ്മീഷന്‍ രൂക്ഷമായി വിമര്‍ശിച്ചു. കമ്മീഷനില്‍ ഹാജരാക്കേണ്ട തെളിവുകള്‍ ലഭിക്കാത്തതിനാലാണ് ഇന്ന് ഹാജരാകാത്തതെന്ന് സരിതയുടെ അഭിഭാഷകന്‍ കമ്മീഷനെ അറിയിച്ചു.

Read More >>