സ്‌മാര്‍ട്ട് സിറ്റി യാഥാര്‍ഥ്യത്തിലേക്ക്; വൈകിയാണെങ്കിലും ട്രാക്കിലായെന്ന് ഉമ്മന്‍ചാണ്ടി

കൊച്ചി: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി സ്‌മാര്‍ട്ട് സിറ്റി യാഥാര്‍ഥ്യത്തിലേക്ക്. കാക്കനാട് ഇടച്ചിറയിലെ സ്‌മാര്‍ട്ട് സിറ്റിയില്‍ ഉദ്ഘാടന ചടങ്ങുകള...

സ്‌മാര്‍ട്ട് സിറ്റി യാഥാര്‍ഥ്യത്തിലേക്ക്; വൈകിയാണെങ്കിലും ട്രാക്കിലായെന്ന് ഉമ്മന്‍ചാണ്ടി

Smart_Cit

കൊച്ചി: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി സ്‌മാര്‍ട്ട് സിറ്റി യാഥാര്‍ഥ്യത്തിലേക്ക്. കാക്കനാട് ഇടച്ചിറയിലെ സ്‌മാര്‍ട്ട് സിറ്റിയില്‍ ഉദ്ഘാടന ചടങ്ങുകള്‍ പുരോഗമിക്കുകയാണ്.സ്മാര്‍ട്ട് സിറ്റി നിര്‍മാണത്തില്‍ സംസ്ഥാന സര്‍ക്കാറിനു പൂര്‍ണ തൃപ്തിയെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.  10 കൊല്ലം മുമ്പ് നടപ്പാകേണ്ടിയിരുന്ന പദ്ധതി, വൈകിയാണെങ്കിലും ട്രാക്കിലായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നേരിട്ടുളള തൊഴില്‍ സാധ്യതയെക്കാള്‍ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത് പുതിയ കമ്പനികളുടെ നേരിട്ടുളള വരവാണെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.


ദുബായ് ക്യാബിനറ്റ്കാര്യ മന്ത്രി മുഹമ്മദ് അബ്ദുളള അല്‍ ഗിര്‍ ഗാവിയാണ് സ്‌മാര്‍ട്ട് സിറ്റിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. സ്മാര്‍ട്ട് സിറ്റിയുടെ രണ്ടാം ഘട്ടത്തിന്റെ പ്രഖ്യാപനവും ഇന്നുണ്ടാകും. 2020ല്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ അഞ്ച് ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കും. ആദ്യ ഘട്ടത്തില്‍ 27 ഐടി കമ്പനികള്‍ പ്രവര്‍ത്തനത്തിനായി മുന്നോട്ട് വന്നിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ ആറ് കമ്പനികളാണ് പ്രവര്‍ത്തനം ആരംഭിക്കാന്‍ തയ്യാറായിട്ടുള്ളത്.

Read More >>