ആഴക്കടലിലെ കൃത്രിമപാറക്കൂട്ടങ്ങള്‍

മുങ്ങുന്ന കപ്പലിന്നുളില്‍ എന്തായിരിക്കും കാഴ്ചകള്‍ എന്ന് ഊഹിച്ചിട്ടുണ്ടോ ? കടല്‍ തന്നിലേക്ക് അടുക്കുന്നതിനെ ആലിംഗനം ചെയ്യുന്ന കാഴ്ചകള്‍?ടൈറ്റാനിക്...

ആഴക്കടലിലെ കൃത്രിമപാറക്കൂട്ടങ്ങള്‍

uribe

മുങ്ങുന്ന കപ്പലിന്നുളില്‍ എന്തായിരിക്കും കാഴ്ചകള്‍ എന്ന് ഊഹിച്ചിട്ടുണ്ടോ ? കടല്‍ തന്നിലേക്ക് അടുക്കുന്നതിനെ ആലിംഗനം ചെയ്യുന്ന കാഴ്ചകള്‍?

ടൈറ്റാനിക് എന്ന വിശ്വവിഖ്യാത ചിത്രത്തില്‍ ആ കാഴ്ചകള്‍ കണ്ടിട്ടുണ്ട് എന്ന് ആകും നിങ്ങളുടെ മറുപടി. സിനിമയുടെ  ചിത്രീകരണത്തിനായി കൃത്രിമമായി സൃഷ്ടിച്ച വലിയ ജലാശയങ്ങള്‍ അല്ല കടലിന്‍റെ യഥാര്‍ത്ഥ ഭാവം എന്ന് ഈ വീഡിയോ കാണുമ്പോള്‍ തോന്നി പോകും.

പസഫിക് സമുദ്ര തട്ടില്‍ കൃത്രിമ പാറക്കൂട്ടമായി (Artificial Reef) ഉപേക്ഷിക്കപ്പെടുന്ന AMR യുരൈബ്  എന്ന മെക്സികന്‍ പടകപ്പലില്‍ ഗോ-പ്രോസുകള്‍  സ്ഥാപിച്ചിരുന്നു. കടല്‍ വെള്ളം ഇരമ്പി കയറുന്ന  കാഴ്ചകളും, നിശബ്ധമായ ശബ്ദങ്ങളും അണുവിട പിഴയ്ക്കാതെ ചിത്രീകരിക്കുവാനായിരുന്നു ഇത്. സൂര്യകിരണങ്ങളില്‍ നിന്നും, കടലിന്‍റെ അഗാധത ഏറ്റു വാങ്ങിയ 'യുരൈബ്' ഇനി രോസാരിട്ടോ അണ്ടര്‍ വാട്ടര്‍ പാര്‍ക്കില്‍ കടല്‍പ്പാറയായി ശേഷിക്കും.സഞ്ചാരപഥത്തില്‍ നിന്നും വ്യതിചലിച്ച് മാറുന്ന കപ്പലുകളെ തടയുന്നതിന്നും, സമുദ്ര സമ്പത്തിന്‍റെ പരിപാലനത്തിനും, മറ്റുചിലപ്പോള്‍ കൃത്രിമ തിരകള്‍ സൃഷ്ടിക്കുന്നതിനുമാണ് ഇത്തരത്തില്‍ ആര്‍ട്ടിഫിഷ്യല്‍ റീഫുകള്‍ നിക്ഷേപിക്കുന്നത്.

പഴയ കപ്പലുകളും,പാറകളും,നിര്‍മ്മാണസാമഗ്രികളും, പായ്മരക്കയറുകളും ഉപയോഗിച്ചും ഇത്തരം റീഫുകള്‍ സാധാരണയായി നിര്‍മ്മിക്കാറുണ്ട്. ജലാന്തര സസ്യങ്ങളും,പവിഴ പുറ്റുകളും  ഇത്തരം പാറകൂട്ടങ്ങളില്‍ കാണപ്പെടുന്നതോടു കൂടി,പുതിയ ഒരു ഭക്ഷ്യശൃംഖല രൂപപ്പെടുകയായി.

Read More >>