ശ്വേത മേനോന്‍ ആണ്‍വേഷത്തില്‍

ശ്വേത മേനോന്‍ ആണ്‍ വേഷം കെട്ടാന്‍ ഒരുങ്ങുന്നു. തന്‍റെ അഭിനയ ജീവിതത്തില്‍ ഏവരും ചെയ്യാന്‍ മടിക്കുന്ന തരം വ്യത്യസ്തമായ  റോളുകള്‍ കൈകാര്യം ചെയ്യാന്‍...

ശ്വേത മേനോന്‍ ആണ്‍വേഷത്തില്‍

swetha-menon

ശ്വേത മേനോന്‍ ആണ്‍ വേഷം കെട്ടാന്‍ ഒരുങ്ങുന്നു. തന്‍റെ അഭിനയ ജീവിതത്തില്‍ ഏവരും ചെയ്യാന്‍ മടിക്കുന്ന തരം വ്യത്യസ്തമായ  റോളുകള്‍ കൈകാര്യം ചെയ്യാന്‍ എന്നും ധൈര്യം കാണിച്ചിട്ടുള ശ്വേതയുടെ കരിയറിലെ മറ്റൊരു നാഴിക കല്ലാവും ഈ കഥാപാത്രം.

വി.കെ.അജിത്കുമാര്‍ തിരക്കഥ രചിച്ചു രഞ്ജിത് ലാല്‍ ദാമോദരന്‍ സംവിധാനം ചെയ്യുന്ന നവല്‍ എന്ന ജ്യുവല്‍ എന്ന ചിത്രത്തിലാണ് ശ്വേത ഒരു ആണായി പ്രത്യക്ഷപ്പെടുന്നത്. ശ്വേതയ്ക്ക് പുറമേ ഹോളിവുഡ് ആക്ടര്‍ റിം ഖാലിദ് ചിത്രത്തില്‍ ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ഇറാനിലും രാസ്-അല്‍-ഖൈമയിലുമായി സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

90കളുടെ തുടക്കത്തില്‍ മോഡലിംഗ് രംഗത്ത് കഴിവ് തെളിയിച്ച ശ്വേത പിന്നീട് 30ഓളം ഹിന്ദി ചിത്രങ്ങളില്‍ ഗ്ലാമര്‍ റോളുകളില്‍ പ്രത്യക്ഷപ്പെട്ടു. പക്ഷെ ശ്വേതയുടെ കരിയറില്‍ വഴിത്തിരിവായത്‌ പലേരി മാണിക്യം, സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ എന്നീ മലയാളം ചിത്രങ്ങളിലെ കഥാപാത്രങ്ങളാണ്. പാലേരി മണിക്യത്തിലെ അഭിനയത്തിന് 20൦9ലെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും ശ്വേത മേനോന്‍ സ്വന്തമാക്കി.