ഇസ്രായേൽ അംബാസഡർക്ക് വിരുന്ന് നൽകി: ഈജിപ്ഷ്യൻ പാർലമെന്‍റ്റില്‍ ചെരുപ്പേറ്

ഈജിപ്ഷ്യൻ പാർലമെന്റേറിയൻ തഫീക് ഒക്കാഷയെ, ഇസ്രായേൽ അംബാസഡർക്ക് വിരുന്ന് നൽകി എന്ന കാരണത്തില്‍ പാർലമെന്റിനുള്ളിൽ വച്ച് സഹപ്രവർത്തകനിൽ നിന്നും...

ഇസ്രായേൽ അംബാസഡർക്ക് വിരുന്ന് നൽകി: ഈജിപ്ഷ്യൻ പാർലമെന്‍റ്റില്‍  ചെരുപ്പേറ്

egypt parliament

ഈജിപ്ഷ്യൻ പാർലമെന്റേറിയൻ തഫീക് ഒക്കാഷയെ, ഇസ്രായേൽ അംബാസഡർക്ക് വിരുന്ന് നൽകി എന്ന കാരണത്തില്‍ പാർലമെന്റിനുള്ളിൽ വച്ച് സഹപ്രവർത്തകനിൽ നിന്നും ചെരുപ്പേറ്.

യുണെറ്റഡ് സ്റ്റേറ്റ്സ് സംഘടിപ്പിച്ച അനുരഞ്ജന ശ്രമങ്ങളിൽ, ഇസ്രായേലുമായുള്ള ബന്ധത്തിന് അറബ് രാജ്യങ്ങളിൽ നിന്നും മുൻകൈയെടുത്തത് ഈജിപ്റ്റായിരുന്നു.എന്നാൽ, അയൽരാജ്യവുമായി, ഈജിപ്റ്റിന്റെ മനോഭാവത്തിൽ കരടുകൾ അവശേഷിക്കുന്നു എന്ന് ഈ സംഭവം തെളിയിക്കുന്നു.

ഈജിപ്റ്റിലെ കയ്റോയിൽ ഇസ്രായേൽ നയതന്ത്രാലയമുണ്ടെങ്കിലും, പ്രക്ഷോഭങ്ങൾക്കും പ്രതിഷേധങ്ങൾക്കുമുള്ള സമ്മേളന സ്ഥാനമായി മാത്രം ഇത് മാറുന്നു.


ടെലിവിഷൻ അവതാരകൻ കൂടിയായ ഒക്കാഷ എപ്പോഴും വിവാദങ്ങളുടെ നായകനാണ്. ഇസ്രായേൽ അംബാസഡറായ ഹേം കോറനെ,ഒക്കാഷ കഴിഞ്ഞ ആഴ്ച ഡിന്നറിന് ക്ഷണിച്ചതാണ് സഹപ്രവർത്തകരെ ചൊടിപ്പിച്ചത്. വിരുന്ന് സൽക്കാരം ടെലിവിഷനിൽ കൂടി പരസ്യപ്പെടുത്തുകയും ചെയ്തു ഒക്കാഷ.

ഒരു മാസം മുമ്പ് മാത്രം ചുമതല ഏറ്റെടുത്തത് പാർലമെന്റിൽ ഒക്കാഷയ്ക്കു എതിരെ ശക്തമായ പ്രതിഷേധമാണ് നടന്നത്. ഒക്കാഷയെ സഭയിൽ നിന്നും പിരിച്ചുവിടാനും അംഗങ്ങൾ ആവശ്യപ്പെട്ടു. ദേഷ്യം നിയന്ത്രിക്കുവാനാകാതെ കമാൽ അഹമ്മദ് എന്ന പാർലമെന്റേറിയൻ ഒക്കാഷയ്ക്ക് നേരെ ചെരുപ്പ് ഊരി എറിഞ്ഞു.

പാർലമെന്റ് സമ്മേളനത്തിൽ നിന്നും ഒക്കാഷയെയും, കമാലിനെയും സഭയിൽ നിന്നും പുറത്താക്കിയതായി സ്പീക്കറിനെ ഉദ്ധരിച്ച് ഈജിപ്റ്റിന്റെ പാർലമെന്റ് വെബ് സൈറ്റ് അറിയിച്ചു.

ഒക്കാഷയുടെ പ്രവർത്തിയുടെ ഗൂഡ ലക്ഷ്യം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടു നൂറിലധികം പാർലമെന്റ് അംഗങ്ങൾ നിവേദനം നൽകിയിട്ടുമുണ്ട്.

ഈജിപ്റ്റും, ഇസ്രായേലും തമ്മിൽ സൗഹാർദ്ദമായ നയതന്ത്രബന്ധം ഉള്ളപ്പോൾ, താൻ ചെയ്തത തെറ്റാകുന്നതെങ്ങനെയാണ് എന്ന് ഒക്കാഷ പ്രതികരിച്ചത്.

"ഈജിപ്റ്റിലെ ഗ്രാമീണ പ്രദേശങ്ങളിൽ, ഇന്നും പിന്നോക്കം നിൽക്കുന്ന കുടിവെള്ളം, കൃഷി, വിദ്യാഭ്യാസം എന്നിവയുടെ സാധ്യതകളെ കുറിച്ച് ചർച്ച ചെയ്യുവാനാണ് ഒക്കാഷ തന്നെ ക്ഷണിച്ചത്.

ആക്രമിക്കപ്പെടും എന്ന് ഉറപ്പുള്ളപ്പോഴും, ഒക്കാഷ പ്രകടിപ്പിച്ചത് തന്റെ നിലപാടുകളോടുള്ള ധൈര്യമാണെന്നും, ഇനിയും ഞങ്ങൾ ഒരുമിച്ച് ഒരു കൂടി കാഴ്ചയ്ക്ക് ഒരുക്കമാണെന്നും" ഇസ്രായേൽ അംബാസ്സഡർ  ഹേം കോറൻ റോയിറ്റേർസിനോട് പറഞ്ഞു.