ശരത്കുമാറിന്റെ മകള്‍ മമ്മൂട്ടിയുടെ നായികയാകുന്നു

നടന്‍ ശരത്കുമാറിന്റെ മകള്‍ വരലക്ഷ്മി ശരത്കുമാര്‍ മമ്മൂട്ടിയുടെ നായികയായി മലയാളത്തില്‍ അരങ്ങേറുന്നു. രഞ്ജി പണിക്കരുടെ മകന്‍ നിതിന്‍ രഞ്ജി പണിക്കര്‍...

ശരത്കുമാറിന്റെ മകള്‍ മമ്മൂട്ടിയുടെ നായികയാകുന്നു

varalaxmi

നടന്‍ ശരത്കുമാറിന്റെ മകള്‍ വരലക്ഷ്മി ശരത്കുമാര്‍ മമ്മൂട്ടിയുടെ നായികയായി മലയാളത്തില്‍ അരങ്ങേറുന്നു. രഞ്ജി പണിക്കരുടെ മകന്‍ നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വരലക്ഷ്മി മമ്മൂട്ടിയുടെ നായികയായി എത്തുന്നത്.

മമ്മൂട്ടി ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷം കൈകാര്യം ചെര്യ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ രചിക്കുന്നത്‌ സംവിധായകനായ നിതിന്‍ പണിക്കര്‍ തന്നെയാണ്. ചിത്രം ഒരു നര്‍മ്മരസം കലര്‍ന്ന ഒരു ത്രില്ലര്‍ ആയിരിക്കും എന്ന് നിതിന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. രഞ്ജി പണിക്കാരും ആന്റോ ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വരലക്ഷ്മി ഇതിനോടകം തന്നെ തമിഴ് ചലച്ചിത്ര ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞ അഭിനേത്രിയാണ് . പുതിയ ചിത്രത്തില്‍ തബുവിനു വേണ്ടി കരുതിവെച്ചിരുന്ന റോള്‍ ആണ്ഇപ്പോള്‍ വരലക്ഷ്മി അവതരിപ്പിക്കുന്നത്‌. ചിത്രത്തിനെപ്പറ്റിയുള്ള  മറ്റു വിശദാംശങ്ങള്‍ ഉടന്‍ പുറത്ത് വിടും എന്ന് നിതിന്‍ പണിക്കര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.