പാമ്പിന്റെ കൂട്ടില്‍ റിയാലിറ്റി ഷോ; ഷെയിന്‍ വോണിന് അനാക്കോണ്ടയുടെ കടിയേറ്റു

സിഡ്നി: പാമ്പിന്‍ കൂട്ടില്‍ തലയിട്ട ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയിന്‍ വോണിന് അനാക്കോണ്ടയുടെ കടിയേറ്റു. ന്യൂയോർക്ക് ടെന്നിന്റെ ‘ഐ യാം എ...

പാമ്പിന്റെ കൂട്ടില്‍ റിയാലിറ്റി ഷോ; ഷെയിന്‍ വോണിന് അനാക്കോണ്ടയുടെ കടിയേറ്റു

warne

സിഡ്നി: പാമ്പിന്‍ കൂട്ടില്‍ തലയിട്ട ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയിന്‍ വോണിന് അനാക്കോണ്ടയുടെ കടിയേറ്റു. ന്യൂയോർക്ക് ടെന്നിന്റെ ‘ഐ യാം എ സെലിബ്രേറ്റി, ഗെറ്റ് മീ ഔട്ട് ഓഫ് ഹിയ‌ർ’ എന്ന സാഹസിക റിയാലിറ്റി ഷോയുടെ ഭാഗമായിയാണ് വോണിന്റെ ഈ തലയിടല്‍.

ഇഴജന്തുക്കളെ നിറച്ച കണ്ണാടിക്കൂടുകളിലേക്ക് അല്പ നേരം മുഖം താഴ്ത്തിവെച്ച് ധീരത തെളിയിക്കുന്ന റൗണ്ടായിരുന്നു. എലികളെ നിറച്ചതായിരുന്നു ആദ്യ കണ്ണാടിക്കൂട്. ഇത് വിജയകരമായി വോൺ പൂർത്തിയാക്കി. അനാക്കോണ്ടകളെയും മറ്റ് ഇഴജന്തുക്കളെയും നിറച്ച രണ്ടാമത്തെ കൂട്ടിലേക്ക് മുഖം താഴ്ത്തിയപ്പോഴാണ് പെട്ടെന്ന് കുട്ടി അനാക്കോണ്ടയുടെ ആക്രമണമുണ്ടായത്.


‘പിന്‍ ഭാഗത്ത് 100 പല്ലുകളുള്ള പാമ്പിന്‍െറ കടിയേറ്റപ്പോള്‍ മൂര്‍ച്ചയുള്ള നൂറു ആണി കൊണ്ടതായാണ് അദ്ദേഹത്തിന് അനുഭവപ്പെട്ടത്. വിഷമില്ളെങ്കിലും അപകടകാരിയായ പാമ്പ് ആയിരുന്നു’ നെറ്റ്​വര്‍ക്ക് ടെന്‍ വക്താവ് സംഭവത്തെ കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞു.

Read More >>