ഷാരുഖ് ഖാന് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 1.93 ലക്ഷം പിഴ

ബോളിവുഡ് നടന്‍ ഷാരൂഖ്‌ ഖാന്‍  1.9.3. ലക്ഷം രൂപ പിഴ.  മുംബൈ മുനിസിപ്പല്‍കോര്‍പ്പറേഷനിലാണ് താരം പിഴയടച്ചത്. 2015 മാര്‍ച്ചില്‍ ഉടലെടുത്ത കേസിന്‍റെ...

ഷാരുഖ് ഖാന് മുംബൈ  മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 1.93 ലക്ഷം പിഴ

srk

ബോളിവുഡ് നടന്‍ ഷാരൂഖ്‌ ഖാന്‍  1.9.3. ലക്ഷം രൂപ പിഴ.  മുംബൈ മുനിസിപ്പല്‍
കോര്‍പ്പറേഷനിലാണ് താരം പിഴയടച്ചത്. 2015 മാര്‍ച്ചില്‍ ഉടലെടുത്ത കേസിന്‍റെ പേരിലാണ് പിഴ. മുംബൈയിലെ മന്നത് എന്ന തന്‍റെ വസതിക്ക് മുന്നില്‍ അനധികൃതമായി  റാമ്പ് കെട്ടി എന്ന പേരിലായിരുന്നു കേസ്.

മന്നത്തിന്റെ സമീപ പ്രദേശത്തുള്ള ആരാധനാലയമായ മൌന്‍ട് മേരി ബസിലിക്കയിലേക്കുള്ള മാര്‍ഗ്ഗം തടസ്സപ്പെടുത്തുന്നു എന്ന പേരില്‍ ഷാരൂഖ്‌ ഖാന്റെ അയല്‍വാസികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. തന്‍റെ ആഡംബര വാന്‍ പാര്‍ക്ക്‌ ചെയ്യാന്‍ വേണ്ടിയാണ്  ഷാരൂഖ്‌ ഈ റാമ്പ് നിര്‍മ്മിച്ചത് എന്നായിരുന്നു പരാതി.

പരാതിയെത്തുടര്‍ന്ന് ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബിഎംസി)അധികൃതര്‍ റാമ്പ് പോലീസിന്റെ സഹായത്തോടുകൂടി ഇടിച്ചു നിരത്തിയിരുന്നു. തുടര്‍ന്ന് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ ആക്റ്റ് പ്രകാരം 1.93 ലക്ഷം രൂപ പിഴ അടക്കാന്‍ കോടതി ഉത്തരവിട്ടു. ഈ ഉത്തരവുപ്രകാരം കഴിഞ്ഞ മാര്‍ച്ച്‌ 11ന് മുനിസിപ്പല്‍ കോര്‍പറേഷനില്‍ അദ്ദേഹം പിഴ അടക്കുകയായിരുന്നു.