ഒരു പേരില്‍ എന്തിരിക്കുന്നു? 'സെക്സി ദുര്‍ഗ്ഗ' റിലീസിനൊരുങ്ങുന്നു

നിരൂപക പ്രശംസ നേടിയ ഒരാള്‍ പൊക്കം, ഒഴിവു ദിവസത്തെ കളി എന്നീ ചിത്രങ്ങള്‍ക്ക്  ശേഷം സനല്‍കുമാര്‍  ശശിധരന്‍ സംവിധാനം ചെയ്യുന്ന സെക്സി ദുര്‍ഗ്ഗ എന്ന...

ഒരു പേരില്‍ എന്തിരിക്കുന്നു?durga

നിരൂപക പ്രശംസ നേടിയ ഒരാള്‍ പൊക്കം, ഒഴിവു ദിവസത്തെ കളി എന്നീ ചിത്രങ്ങള്‍ക്ക്  ശേഷം സനല്‍കുമാര്‍  ശശിധരന്‍ സംവിധാനം ചെയ്യുന്ന സെക്സി ദുര്‍ഗ്ഗ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുന്നു.

ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം . ഇക്കാര്യം തന്‍റെ ഫേസ്ബുക്ക് പേജിലൂടെ സംവിധായകന്‍തന്നെയാണ് വ്യക്തമാക്കിയത്.  ഒരു സ്ത്രീപക്ഷ സിനിമയാണ് സെക്സി ദുരഗ്ഗയെന്നും അദ്ദേഹം വിശദീകരിച്ചു. ചിത്രത്തെപ്പറ്റിയുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.


ചിത്രത്തിന്‍റെ പേര് നമ്മുടെ നാട്ടിലെ സദാചാരവാദികള്‍ക്ക് ബോധിക്കില്ല എന്ന സംശയങ്ങള്‍ക്ക് മറുപടിയായി സംവിധായകന്‍ പറയുന്നത് ആ പേരിനെ ഒരു സിനിമയുടെ പേര് എന്ന നിലയി ല്‍ മാത്രം കണ്ടാല്‍ മതിയെന്നും കൂടുതല്‍ വ്യാഖ്യാനങ്ങളുടെ ആവശ്യമില്ല എന്നുമാണ്. ദുര്‍ഗ്ഗ എന്നത് ഒരു ഹിന്ദു ദൈവത്തിന്റെ പേരെന്നുള്ളത് ശരി തന്നെ. എന്നാല്‍ ആ പേരിനെ ഒരു കലാസൃഷ്ടിക്കു വേണ്ടി ഉപയോഗപ്പെടുത്തിക്കൂടാ എന്നൊന്നുമില്ലല്ലോ എന്നും അദ്ദേഹം ചോദിക്കുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സനല്‍കുമാര്‍  ശശിധരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഈയടുത്ത കാലത്ത് ബോളിവുഡില്‍ വിവാദങ്ങള്‍ക്ക് വഴിയോരുക്കിയ 'ആംഗ്രി ഇന്ത്യന്‍ ഗോടെസ്സ്' എന്ന ചിത്രത്തിലെ നായിക രാജശ്രീ പാണ്ടേയാണ് പുതിയ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ദുര്‍ഗ്ഗയെ അവതരിപ്പിക്കുന്നത്‌.