സേതുരാമയ്യര്‍ വീണ്ടും വരുന്നു ടീം സിബിഐയില്‍...

കെ. മധു - എസ്.എന്‍ സ്വാമി കൂട്ടുക്കെട്ടില്‍ രൂപപെട്ട ഹിറ്റ്‌ കഥാപാത്രം സേതുരാമയ്യര്‍ വീണ്ടും വരുന്നു. സിബിഐ പരമ്പരയിലെ അഞ്ചാം ചിത്രത്തിന് ടീം സിബിഐ...

സേതുരാമയ്യര്‍ വീണ്ടും വരുന്നു ടീം സിബിഐയില്‍...

Mammootty-in-Sethurama-Iyer-CBI-Fifth-Part-Coming-soon-61-MAMMOOTTY-IN-SETHURAMAIYYAR-CBI-FIFTH-PART-COMING-SOON-w

കെ. മധു - എസ്.എന്‍ സ്വാമി കൂട്ടുക്കെട്ടില്‍ രൂപപെട്ട ഹിറ്റ്‌ കഥാപാത്രം സേതുരാമയ്യര്‍ വീണ്ടും വരുന്നു. സിബിഐ പരമ്പരയിലെ അഞ്ചാം ചിത്രത്തിന് ടീം സിബിഐ എന്ന് പേരിട്ടു. കെ.മധു സംവിധാനം നിര്‍വഹിക്കുന്ന എസ്‌ എൻ സ്വാമി തിരക്കഥയെഴുതുന്ന ചിത്രം സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചനാണ്‌ നിർമ്മിക്കുന്നത്‌.

മമ്മൂട്ടി സേതുരാമയ്യർ എന്ന സി.ബി.ഐ ഓഫീസറെ അവതരിപ്പിക്കുന്ന ചിത്രത്തിൽ രഞ്ജി പണിക്കര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപിക്കുന്നു. മുന്‍പ് പുറത്തിറങ്ങിയ സിബിയഐ ചിത്രങ്ങളില്‍ ഉണ്ടായിരുന്ന ജഗതി ശ്രീകുമാര്‍, മുകേഷ് എന്നിവര്‍ ഈ ചിത്രത്തിന്റെ ഭാഗമാകില്ലയെന്നും വ്യക്തമായി കഴിഞ്ഞു.

ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്‌, ജാഗ്രത, സേതുരാമയ്യർ സി.ബി.ഐ, നേരറിയാൻ സി.ബി.ഐ എന്നീ ചിത്രങ്ങളാണ് സിബിഐ പരമ്പരയില്‍ നേരത്തെ പുറത്തിറങ്ങിയ ചിത്രങ്ങള്‍.