സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്നു ശശി തരൂര്‍ എംപി

സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുനതിന്നുള്ള വിലക്ക് നീക്കണമെന്നും പ്രായഭേദമന്യേ സ്ത്രീകളെ ശബരിമല ദര്‍ശനം നടത്താന്‍ അനുവദിക്കണമെന്നും...

സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്നു ശശി തരൂര്‍ എംപി

sasi-tharoor

സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുനതിന്നുള്ള വിലക്ക് നീക്കണമെന്നും പ്രായഭേദമന്യേ സ്ത്രീകളെ ശബരിമല ദര്‍ശനം നടത്താന്‍ അനുവദിക്കണമെന്നും തിരുവനന്തപുരം എംപി കൂടിയായ ശശി തരൂര്‍ അഭിപ്രായപ്പെട്ടു.

ഇത് തന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും കാലത്തിനു അനുസരിച്ച് ആചാരങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ശബരിമലയില്‍ സ്ത്രീകളെ അനുവദിക്കുന്നതിനെ കുറിച്ച് സുപ്രീം കോടതിയും സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഒക്കെ തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു.

Read More >>