സരിതയുടെ ഫോണ്‍ കോളുകള്‍ സോളാര്‍ കമ്മിഷനില്‍

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വീട്ടിലേക്ക് സോളാർ കേസ് പ്രതി സരിത എസ്.നായര്‍ നിരന്തരം ബന്ധപ്പെട്ടതിന്‍റെ രേഖകള്‍ സോളാര്‍ കമീഷന് മുന്നിൽ...

സരിതയുടെ ഫോണ്‍ കോളുകള്‍ സോളാര്‍ കമ്മിഷനില്‍

saritha-new

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വീട്ടിലേക്ക് സോളാർ കേസ് പ്രതി സരിത എസ്.നായര്‍ നിരന്തരം ബന്ധപ്പെട്ടതിന്‍റെ രേഖകള്‍ സോളാര്‍ കമീഷന് മുന്നിൽ അഭിഭാഷകന്‍ ഹാജരാക്കി. മുദ്ര വെച്ച കവറിലാണ് സരിത തെളിവുകൾ കൈമാറിയത്.

സരിതയുടെ നമ്പറില്‍ നിന്നും 50-ലധികം തവണ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് വിളിച്ചിട്ടുണ്ട്. സരിതയുടെ തന്നെ മറ്റൊരു നമ്പരില്‍ നിന്നും  42 തവണയാണ് വിളിച്ചത്. മൂന്നാമത്തെ ഫോണില്‍ നിന്നും 38 തവണ വിളിച്ചു. മുഖ്യമന്ത്രിയുടെ വീട്ടില്‍ നിന്നും തിരിച്ചും നിരവധി തവണ വിളിച്ചതിന്‍റെ രേഖകളും സരിത ഹാജരാക്കി.


എം.എ.ല്‍എ പിസി വിഷ്ണുനാഥിനെ സരിത ഒരു നമ്പറില്‍ നിന്ന് 175 തവണയും രണ്ടാമത്തെ നമ്പറില്‍ നിന്നും 12 തവണയുമാണ് വിളിച്ചത്. ആര്യാടനെ 81 തവണയും ജോപ്പനെ 1736 തവണയും ജിക്കുവിനെ 475 തവണയും തോമസ് കുരുവിളയെ 140 തവണ വിളിച്ചുവെന്നുമാണ് രേഖകൾ.

.2013 ല്‍ സംസ്ഥാന പോലീസ് അസോസിയേഷന്‍ സെക്രട്ടറി ജി.ആര്‍ അജിത് 20 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും സെക്രട്ടേറിയേറ്റ് നോര്‍ത്ത് ബ്ലോക്കിൽ വെച്ച് സംഭാവനയായി പണം നല്‍കിയെന്നും സരിത കമ്മിഷന് മൊഴി കൊടുത്തു.

Read More >>